കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത് ആരോഗ്യ മന്ത്രിയുടെ പ്രസ്ഥാവന പ്രവാസികള്‍ക്ക് തിരിച്ചടി!!!

Google Oneindia Malayalam News

കുവൈത്ത്: രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കുള്ള ആരോഗ്യ ചികിത്സാ ഫീസുകള്‍ ഒക്ടോബര്‍ മുതല്‍ വര്‍ദ്ധിപ്പിക്കണമെന്നുള്ള ആരോഗ്യ മന്ത്രിയുടെ പ്രസ്ഥാവന പ്രവാസികളില്‍ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ തന്നെ കുടുംബമായി താമസിക്കുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ ചിലവു നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. അതിനിടയിലാണ് മന്ത്രിയുടെ ഭാഗത്ത് നിന്നും പുതിയ പ്രസ്ഥാവന പുറത്തുവന്നിരിക്കുന്നത്.

എന്നാല്‍ ഇത് രാജ്യത്തിന്റെ സല്‍പ്പേരിനു കളങ്കം ചാര്‍ത്തുമെന്നും തീരുമാനം പുനപരിശോധിക്കണമെന്നും സ്വദേശിയായ അഭിഭാഷകന്‍ ഹാഷിം അഹ്മദ് അല്‍ രിഫാഇ ആരോഗ്യ മന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

kuwait

പ്രയാസം അനുഭവിക്കുന്നവര്‍ക്ക് എന്നും താങ്ങും തണലുമായി പ്രവര്‍ത്തിച്ച രാജ്യമാണ് കുവൈത്ത്, യുദ്ധക്കെടുതികളും പ്രളയങ്ങളും നാശം വിതച്ച രാജ്യങ്ങളില്‍ മികച്ച സഹായ പ്രവര്‍ത്തനങ്ങള്‍ എത്തിച്ചു നല്‍കുന്ന കുവൈത്ത് സ്വന്തം രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് പ്രയാസം സ്യഷ്ടിക്കുന്ന നടപടികളുമായി മുന്നോട്ട് പോവില്ല എന്നതാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. സേവനങ്ങള്‍ ക്യമപ്പെടുത്തുന്നത് സംബന്ധിച്ച ഭരണഘടനാ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് പുതിയ തീരുമാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
Kuwait Health minister's declaration is against NRI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X