കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തില്‍ തൊഴിലാളികള്‍ക്ക് രാജ്യം തിരിച്ച് ക്വോട്ട നിശ്ചയിക്കുന്നു

Google Oneindia Malayalam News

കുവൈത്ത്: സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കുവൈത്ത് ഓരോ രാജ്യങ്ങള്‍ക്കും തൊഴിലാളി വിസ അനുവദിക്കുന്നതിന് ക്വോട്ട നിശ്ചയിക്കാന്‍ തീരുമാനിക്കുന്നതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് എത്തുന്ന വിദേശികളുടെ ഒഴുക്ക് നിയന്ത്രിക്കാനും രാജ്യത്തെ പൗരന്മാര്‍ക്ക് ജോലി സ്വാതന്ത്രം ഒരുക്കാനും വിപുലമായ പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ബാച്ചിലര്‍മാരായ തൊഴിലാളികള്‍ക്ക് പ്രത്യേക മേഖലയില്‍ താമസ കേന്ദ്രം ഒരുക്കിയതും സ്വദേശി വത്കരണത്തിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയ തീരുമാനം കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാര്‍ക്കായിരിക്കും ഏറെ പ്രയാസം സ്രഷ്ടിക്കുക.

visa

പുതിയ തൊഴിലാളി കരാറിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കൂടുതല്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ഇംഗ്ലീഷ് ഭാഷ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ കരാര്‍ നടപ്പിലാക്കിയിരിക്കുന്നത്. തൊഴിലാളി ക്ഷേമം, ജോലിയില്‍ നിന്ന് പിരിഞ്ഞ് പോകുമ്പോള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍, കരാര്‍ കാലാവധിക്ക് ശേഷം സ്വദേശത്തേക്ക് മടങ്ങുവാനുള്ള വിമാന ടിക്കറ്റ് തുടങ്ങി എല്ലാ കാര്യങ്ങളും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

English summary
Kuwait implements new Visa regulations for labours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X