കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത്: ഷിയാ എംപിക്ക് പതിനാറര വര്‍ഷം തടവ്, കോടതി ശിക്ഷ വിധിച്ചതിന് പിന്നില്‍!!!

  • By Sandra
Google Oneindia Malayalam News

കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യയെയും ബഹ്‌റൈനിനെയും അധിക്ഷേപിച്ച എംപിയെ കുവൈത്ത് ജയിലിലടച്ചു. ബുധനാഴ്ചയാണ് അബുദുള്‍ ഹമീദ് ദഷ്ടിയെ കുവൈത്ത് കോടതി പ്രതിക്ക് പതിനാലര വര്‍ഷത്തെ ശിക്ഷ വിധിച്ചത്. നേരത്തെ സൗദി അറേബ്യയെ അധിക്ഷേപിച്ച കേസില്‍ പതിനൊന്നര വര്‍ഷത്തെ ജയില്‍ ശിക്ഷയും ബഹ്‌റൈനിനെ അധിക്ഷേപിച്ച മറ്റൊരു കേസില്‍ മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയും പ്രതി അനുഭവിച്ചിട്ടുണ്ട്.

 ദുബായ്: മിനിസ്‌കേര്‍ട്ടിലെത്തിയ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി, മധ്യവയസ്‌കനെ ജയിലിലടച്ചു ദുബായ്: മിനിസ്‌കേര്‍ട്ടിലെത്തിയ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി, മധ്യവയസ്‌കനെ ജയിലിലടച്ചു

ഇറാനെയും സിറിയന്‍ പ്രസിഡന്റ് ബര്‍ അല്‍ അസാദിനെ ശക്തമായി പിന്തുണക്കുന്ന ദഷ്ടി ബ്രിട്ടനിലേക്ക് ചികിത്സയ്ക്ക് പോകുകയാണെന്ന് പാര്‍ലമെന്റിനെ ധരിപ്പിച്ച് ഇയാള്‍ നാല് രാജ്യം വിട്ടുപോയിരുന്നു. കുവൈത്തും ബഹ്‌റൈനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇയാള്‍ നടത്തിവന്നത്. ഇത്തരത്തില്‍ നിരവധി കേസുകളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി സൗദിയിലെയും ബെഹ്‌റൈനിലെയും രാജകുടുംബങ്ങളെ വിമര്‍ശിച്ച് സ്ഥിരം രംഗത്തെത്താറുണ്ട്.

jail-28

ബഹ്റൈനില്‍ സര്‍ക്കാരിനെ പിന്തുണച്ച് സൗദി 2011ല്‍ നടത്തിയ സൈനിക ഇടപെടലിനെ വിമര്‍ശിച്ച ദഷ്ടി ഇതിനെ സൈനിക കടന്നുകയറ്റമായി വിശേഷിപ്പിച്ചിരുന്നു. യെമനിലെ ഷിയ ഹൂത്തി വിമതര്‍ക്കെതിരെ സൗദി നടത്തുന്ന വ്യോമാക്രമണത്തിന് കുവൈത്ത് നല്‍കുന്ന പിന്തുണയെ ഇദ്ദേഹം ശക്തമായി വിമര്‍ശിച്ചിരുന്നു. കുവൈത്ത് വിദേശകാര്യ കാര്യമന്ത്രിയെ ചോദ്യം ചെയ്യാനുള്ള ശ്രമവും ദഷ്ടി നടത്തിയിരുന്നു. എന്നാല്‍ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് പാര്‍ലമെന്റ് ഇയാള്‍ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. 50 അംഗ പാര്‍ലമെന്റില്‍ അഞ്ച് ഷിയാ പ്രതിനിധികളാണ് കുവൈത്തിലുള്ളത്.

English summary
Kuwait jails Shiite MP for insulting Saudi, Bahrain after endangering diplomatic relations with two countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X