കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉച്ചവിശ്രമം നിയമം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി

Google Oneindia Malayalam News

കുവൈത്ത്: ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത ചൂടിലേക്ക് കടന്നതോടെ പുറം ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാതെ സൂക്ഷിക്കാന്‍ വേണ്ട നടപടികള്‍ കൈകൊള്ളണമെന്ന് കമ്പനികള്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. കുവൈത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി 45 ഡിഗ്രിക്ക് മുകളില്‍ ചൂട് തുടരുകയാണ്.

വരും ദിവസങ്ങളില്‍ താപനില ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുള്ളത്. പുറം ജോലികളില്‍ ഏര്‍പ്പെട്ടിട്ടുള്ള തൊഴിലാളികളോട് നേരിട്ടുള്ള സൂര്യതാപം ഏല്‍ക്കുന്നത് കഴിയുന്നതും ഒഴിവാക്കാനാണ് അധിക്രതര്‍ നല്‍കുന്ന ഉപദേശം. ജൂണ്‍ 1 മുതല്‍ ആഗസ്ത് 31 വരെ ഉച്ചക്ക് 11 മണി മുതല്‍ വൈകീട്ട് 4 മണി വരെ ഉച്ചവിശ്രമം എടുക്കണമെന്നും അധിക്രതര്‍ പറഞ്ഞു. ഏതെങ്കിലും കാരണത്താല്‍ കമ്പനി ഈ സമയങ്ങളില്‍ പുറം ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ വിവരം മന്ത്രാലയത്തെ അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

kuwait-map

നിയമം ലംഘിക്കുന്ന കമ്പനികള്‍ കടുത്ത നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും, ഓരോ തൊഴിലാളിക്കും 100 ദിനാര്‍ വീതം പിഴ അടയ്‌ക്കേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ കാലയളവില്‍ പരിശോധനയും ശക്തമായിരിക്കും.

English summary
Kuwait labours rest time made compulsory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X