കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തിലെ ചരിത്ര ദിനം; കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില അമ്പരിപ്പിക്കുന്നത്!

Google Oneindia Malayalam News

കുവൈറ്റ് സിറ്റി: ഭൂമിയില്‍ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി കുവൈത്ത്. കുവൈത്തിലെ ചരിത്ര ദിനം എന്നാണ് ഈ ദിവസത്തെ പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. ജോഫ് മാസ്റ്റേഴ്‌സ് വിശേഷിപ്പിച്ചിരിക്കുന്നത്. 54 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില.

ഖത്തര്‍ ചുട്ടു പൊള്ളുന്നു; സൗദിയില്‍ വീടിന് തീപിടിക്കാനുള്ള സാധ്യതയെന്ന് അധികൃതര്‍ഖത്തര്‍ ചുട്ടു പൊള്ളുന്നു; സൗദിയില്‍ വീടിന് തീപിടിക്കാനുള്ള സാധ്യതയെന്ന് അധികൃതര്‍

ഇതേദിവസം തന്നെ ഇറാഖിലെ പുരാതന നഗരമായ ബസ്രയിലും റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. 53 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇവിടെ രേഖപ്പെടുത്തിയത്. കാലാവസ്ഥ നിരീക്ഷണ വെബ്‌സൈറ്റായ വെതര്‍ അണ്ടര്‍ ഗ്രൗണ്ടാണ് ഈ കണക്ക് പുറത്ത് വിട്ടതെങ്കിലും കാലാവസ്ഥ നിരീക്ഷ കേന്ദ്രം സ്ഥിതീകരിച്ചിട്ടില്ല.

Kuwait

ചൂട് ഈവിധം തുടര്‍ന്നാല്‍ വരും നാളുകളില്‍ കുവൈത്ത് അടക്കമുള്ള രാജ്യങ്ങളെ കാത്തിരിക്കുന്നത് വന്‍ ദുരന്തമായിരിക്കും. 1913ല്‍ 56.7 ഡിഗ്രി സെല്‍ഷ്യസ് താപനില കാലിഫോര്‍ണിയയിലെ ഡെത്ത് വാലിയില്‍ രേഖപ്പെടുത്തിയിരുന്നു. ഇതിനു മുമ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചൂട് ഇവിടെയായിരുന്നു. പൊതുവെ വരണ്ട പ്രദേശമാണ് ഡെത്ത് വാലി.

English summary
If you're feeling flustered by the mini-heathwave over parts of the UK and Europe at the moment, then you'll want to avoid the Middle East right now. On Thursday a blistering temperature of 54C (129.3F) was recorded in Kuwait, firmly putting our hot spell into context. It is the highest temperature ever recorded in the eastern hemisphere and almost certainly the highest temperature ever recorded on earth.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X