കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ കേരള മന്ത്രി സഭയില്‍ പ്രവാസികാര്യ മന്ത്രിയെ നിയമിക്കണം; മലബാര്‍ ഡവലപ്‌മെന്റ്‌റ് ഫോറം

Google Oneindia Malayalam News

ദുബായ്: പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക വകുപ്പ് പോലും ഇല്ലാതെ കേരളത്തിലെ പുതിയ മന്ത്രിസഭ അധികാരമേറ്റതില്‍ ഒട്ടേറെ പുതിയ പ്രതീക്ഷകളുമായി കാത്തിരുന്ന പ്രവാസലോകം നിരാശരായതായി മലബാര്‍ ഡെവലപ്പ്മെന്റ് ഫോറം. മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം പുറത്തിറക്കിയ പ്രത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

പ്രവാസിയായിരുന്ന ഗുരുവായൂര്‍ എംഎല്‍എ അബ്ദുല്‍ ഖാദറിനെ പ്രവാസി വകുപ്പ് കൂടി ഏല്‍പ്പിക്കുമെന്നായിരുന്നു പ്രവാസ ലോകം പുലര്‍ത്തിയിരുന്ന പ്രതീക്ഷ. കേന്ദ്രത്തിലെന്ന പോലെ കേരളവും പ്രവാസികളെ ഒറ്റപ്പെടുത്തിയിരിക്കുന്നത്തില്‍ രാഷട്രീയം മറന്ന് എല്ലാ പ്രവാസികളും ശക്തമായി പ്രതിഷേധിക്കണമെന്ന് എം ഡി എഫ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ ഖജനാവിന് ഐശ്വര്യവും, പ്രതീക്ഷകളും നല്‍കുന്ന പ്രവാസികളെ എന്തിന് മാറ്റി നിര്‍ത്തണമെന്ന് ഭാരവാഹികള്‍ ഉന്നയിക്കുന്ന ചോദ്യം. പ്രവാസികള്‍ക്ക് സജീവമായവകുപ്പ് വേണമെന്നാണ് ഫോറം മുന്നോട്ടുവയ്ക്കുന്ന ആവശ്യം.

dubai-map

ഏതാണ്ട് 30 ലക്ഷത്തോളം മലയാളികളാണ് ഗള്‍ഫുനാടുകളില്‍ മാത്രമായുള്ളത്. കേരളത്തിലെ ഇടത് യുഡിഎഫ്, ബിജെപി മുന്നണികളുടെ പോഷക സംഘടനകളും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വളരെ സജീവമാണ്. തെരഞ്ഞെടുപ്പിനും മറ്റും ഗള്‍ഫില്‍ നിന്നു മാത്രം രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി കോടികള്‍ ഒഴുകുമ്പോള്‍ യാത്രാ ക്ലേശവും, കോഴിക്കോട് എയര്‍പോര്‍ട്ട് വിഷയങ്ങളും, പ്രവാസികളുടെ തിരിച്ചു പോക്കും പുനരധിവാസവും എല്ലാം കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ട ഈ അവസരത്തില്‍ കേരളത്തിലെങ്കിലും ഒരു പ്രവാസികാര്യ മന്ത്രി അത്യാവശ്യമാണെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെടുന്നു.

ഇടതു പാര്‍ട്ടി നേതൃത്വം മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം ഉന്നയിക്കുന്ന ആവശ്യം പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മലബാര്‍ ഡവലപ്മെന്റ്റ് ഫോറം വര്‍ക്കിംഗ് ചെയര്‍മാന്‍ കെ എം ബഷീര്‍, ഖത്തര്‍ പ്രതിനിധിയും ജി സി സി മീഡിയ കോര്‍ഡിനേറ്റര്‍ അമീന്‍ കൊടിയത്തൂര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

English summary
malabar-development-forum-requested-appoint-kerala Norka minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X