കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു മാസത്തിനിടെ 78 പേര്‍ പീഡിപ്പിച്ചു!! മലയാളി യുവതിക്ക് മോചനം...സംഭവം യുഎഇയില്‍!!

സാമൂഹിക പ്രവര്‍ത്തകരാണ് യുവതിയെ രക്ഷപ്പെടുത്തിയത്

  • By Sooraj
Google Oneindia Malayalam News

അല്‍ഐന്‍: യുഎഇയില്‍ പെണ്‍വാണിഭ സംഘത്തില്‍ കുടുങ്ങിയ മലയാളി യുവതിക്കു മോചനം. നാട്ടുകാരുടെ സഹായത്തോടെ സാമൂഹിക പ്രവര്‍ത്തകരാണ് യുഎഇയില്‍ കെണിയില്‍ അകപ്പെട്ട യുവതിയെ രക്ഷിച്ചത്. കോഴിക്കോട് സ്വദേശിയായ ഏജന്റാണ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്ത് എത്തിച്ചത്. എന്നാല്‍ അവിടെ വച്ച് യുവതി പെണ്‍വാണിഭ സംഘത്തിന്റെ കുരുക്കില്‍ പെടുകയായിരുന്നു.

ജോലി വാഗ്ദാനം

ജോലി വാഗ്ദാനം

പ്രതിമാസം 35,000 രൂപ ശമ്പളത്തില്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് കോഴിക്കോട് സ്വദേശിയായ ഏജന്റ് അനസ് യുവതിയെ വിദേശത്ത് എത്തിച്ചത്.

 യുവതിയെ കൂട്ടിക്കൊണ്ടുപോയി

യുവതിയെ കൂട്ടിക്കൊണ്ടുപോയി

വിമാനത്താവളത്തില്‍ വച്ച് ദീപയെന്നു പരിചയപ്പെടുത്തിയ സ്ത്രീ യുവതിയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അവരുടെ താവളത്തില്‍ എത്തിച്ചപ്പോഴാണ് താന്‍ ചതിക്കപ്പെട്ടതായി യുവതി തിരിച്ചറിഞ്ഞത്.

ഭീഷണിപ്പെടുത്തി

ഭീഷണിപ്പെടുത്തി

സഹകരിക്കാന്‍ വിസമ്മതിച്ചതോടെ യുവതിയെ ഭീഷണിപ്പെടുത്തുകയും മുറിയില്‍ പൂട്ടിയിടുകയുമായിരുന്നു. യുവതിയുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ അവര്‍ കൈക്കലാക്കിയതോടൈ പുറം ലോകവുമായി ബന്ധപ്പെടാനും സാധിച്ചില്ല.

 78 പേര്‍ പീഡിപ്പിച്ചു

78 പേര്‍ പീഡിപ്പിച്ചു

ഒരു മാസത്തിനിടെ 78 ഓളം പേര്‍ തന്നെ പീഡിപ്പിച്ചതായി യുവതി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പണം ആവശ്യപ്പെട്ടു

പണം ആവശ്യപ്പെട്ടു

നാട്ടിലേക്ക് തന്നെ തിരിച്ചയക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ രണ്ടു ലക്ഷം രൂപ വേണമെന്ന് അവര്‍ നിബന്ധന വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഫോണും അവരോട് ചോദിച്ചുവാങ്ങി. തുടര്‍ന്ന് നാട്ടിലുള്ള ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

യുവതിയെ രക്ഷിച്ചു

യുവതിയെ രക്ഷിച്ചു

സാമൂഹിക പ്രവര്‍ത്തകയായ ലൈല അബൂബക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ ഇവിടെ നിന്നും രക്ഷിച്ചത്. പെണ്‍വാണിഭ സംഘം നടത്തുന്ന സ്ത്രീയോട് യുവതിയുടെ പാസ്‌പോര്‍ട്ട് കൈമാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല.

ഏജന്റുമാരെ വിളിച്ചു

ഏജന്റുമാരെ വിളിച്ചു

യുവതിയെ വിദേശത്ത് എത്തിച്ച ഏജന്റുമാരെ വിളിച്ച് സംഭവത്തിന്റെ ഗൗരവത്തെക്കുറിച്ച് അറിയിച്ചതോടെ പാസ്‌പോര്‍ട്ട് തിരികെ ലഭിക്കുകയായിരുന്നു.

English summary
Malayalee woman rescued from sex racket in Uae.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X