കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ മലയാളി വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി, മരണത്തില്‍ ദുരൂഹത?

നാലു മാസം മുന്‍പാണ് നിമ്മി മാത്യു സൗദിയില്‍ ജോലിക്കെത്തിയത്.

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ ജോലിക്കെത്തിയ മലയാളി വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുറുവിലങ്ങാട് ഐക്കരമുക്ക് ഡേവിഡിന്റെ ഭാര്യ നിമ്മി മാത്യുവിനെയാണ് സൗദിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാലു മാസം മുന്‍പാണ് നിമ്മി മാത്യു സൗദിയില്‍ ജോലിക്കെത്തിയത്.

ഒരു സ്വകാര്യ ഏജന്‍സി വഴിയാണ് നിമ്മി മാത്യു സൗദിയിലെത്തിയത്. എന്നാല്‍ ഏജന്‍സി വാഗ്ദാനം ചെയ്ത ജോലിയില്‍ നിന്നും വ്യത്യസ്തമായി ശമ്പളം കുറഞ്ഞ വീട്ടുജോലിയാണ് നിമ്മിക്ക് സൗദിയില്‍ ലഭിച്ചതെന്നും ആക്ഷേപമുണ്ട്. അതേസമയം, മരണത്തില്‍ ദുരൂഹതയുള്ളതായും ആരോപണമുയരുന്നുണ്ട്.

ആശുപത്രി ഹെല്‍പ്പര്‍ ജോലി എന്നുപറഞ്ഞു...

ആശുപത്രി ഹെല്‍പ്പര്‍ ജോലി എന്നുപറഞ്ഞു...

കുറുവിലങ്ങാട് ഐക്കരമുക്ക് ഡേവിഡിന്റെ ഭാര്യ നിമ്മി മാത്യു നാലു മാസം മുന്‍പ് കോട്ടയത്തെ ഒരു സ്വകാര്യ ഏജന്‍സി വഴിയാണ് സൗദിയിലെത്തിയത്. 20000 രൂപ മാസ ശമ്പളത്തില്‍ ആശുപത്രിയിലെ സൂപ്പര്‍വൈസര്‍ ജോലി എന്നാണ് ഏജന്‍സി അറിയിച്ചിരുന്നത്.

പതിനേഴായിരം രൂപ ശമ്പളം...

പതിനേഴായിരം രൂപ ശമ്പളം...

ആശുപത്രിയിലെ സൂപ്പര്‍വൈസര്‍ ജോലി എന്ന പ്രതീക്ഷയില്‍ സൗദിയിലെത്തിയ വീട്ടമ്മയ്ക്ക് ഒരു വീട്ടിലാണ് ജോലി ലഭിച്ചത്. പതിനേഴായിരം രൂപയായിരുന്നു മാസശമ്പളം. എന്നാല്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇതുവരെ വ്യക്തമല്ല. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.

നാട്ടിലെത്തിക്കാന്‍ ശ്രമം...

നാട്ടിലെത്തിക്കാന്‍ ശ്രമം...

നിമ്മി മാത്യു തൂങ്ങിമരിച്ച വിവരം നാട്ടിലറിഞ്ഞത് മാര്‍ച്ച് 28 ചൊവ്വാഴ്ചയാണ്. ദുബായില്‍ ജോലി ചെയ്യുന്ന മകളുടെ ഭര്‍ത്താവിനെ പ്രവാസികാര്യ മന്ത്രാലയം വഴിയാണ് വിവരമറിയിച്ചത്. മോന്‍സ് ജോസഫ് എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളുടെ സഹായത്താല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

English summary
Malayali woman found dead in saudi arabia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X