കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഇനി യുഎഇ വിപണിയില്‍

റാസല്‍ഖൈമയില്‍ നടന്ന മെയ്ഡ് ഇന്‍ ഏഷ്യ എക്‌സ്‌പോ 2016ല്‍ നിന്നും ലഭിച്ച പ്രതികരണമാണ് മലേഷ്യന്‍ കാര്‍ഷിക ഉല്‍പന്നങ്ങള യുഎഇ വിപണിയിലെത്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Google Oneindia Malayalam News

ദുബായ്: മലേഷ്യ ഫാമാ അഗ്രോമാസിന്റെ ഉല്‍പന്നങ്ങളും കാര്‍ഷികിതര ഉല്‍പന്നങ്ങളും മികച്ച നിലവാരത്തില്‍ യുഎഇ വിപണിയില്‍ ലഭിക്കും. മലേഷ്യന്‍ കോണ്‍സുലേറ്റ് കാര്‍ഷിക വിഭാഗം ഇന്നലെ ദുബായ് ക്രൗണ്‍ പ്‌ളാസ ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ നടന്നത്. ചടങ്ങ് യുഎഇയിലെ മലേഷ്യന്‍ സ്ഥാനപതി ദത്തോ അഹ്മദ് അന്‍വര്‍ അദ്‌നാന്‍ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദുബായില്‍ നടന്ന ഗള്‍ഫുഡില്‍ നിന്നും സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി റാസല്‍ഖൈമയില്‍ നടന്ന മെയ്ഡ് ഇന്‍ ഏഷ്യ എക്‌സ്‌പോ 2016ല്‍ നിന്നും ലഭിച്ച പ്രതികരണമാണ് മലേഷ്യന്‍ കാര്‍ഷിക ഉല്‍പന്നങ്ങള യുഎഇ വിപണിയിലെത്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്‌കരിച്ച ഭക്ഷ്യ വിഭവങ്ങളുടെ യുഎഇയിലെ വിപണനം ജനപ്രീതിയാര്‍ജിച്ചു വരികയാണെന്ന് സ്ഥാനപതി പറഞ്ഞു. പ്രാദേശിക തലങ്ങളില്‍ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിബന്ധനകളും പാലിക്കാന്‍ കയറ്റുമതി സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് 2015 മുതല്‍ 2020 വരെ ഏതാണ്ട് 3.5 ശതമാനം വളര്‍ച്ചയാണ് മലേഷ്യന്‍ കാര്‍ഷിക മേഖലയില്‍ രേഖപ്പെടുത്തുക. സര്‍ക്കാറിന്റെ ചിട്ടയായ രീതിയും കാര്‍ഷിക മേഖലയിലേക്ക് നല്‍കുന്ന സഹായങ്ങളും മേഖലയില്‍ കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തുമെന്നതില്‍ യാതൊരു സംശയവുമില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

uae

10 വ്യത്യസ്ത ഉല്‍പന്നങ്ങളാണ് ഇന്നലെ പുറത്തിറക്കിയിരിക്കുന്നത്. ഹലാല്‍ ഉല്‍പന്നങ്ങള്‍ക്ക് സര്‍ട്ടിഫികേഷന്‍ നല്‍കി വിതരണം ചെയ്യാന്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുവെന്ന് മലേഷ്യന്‍ കാര്‍ഷിക വിഭാഗം കോണ്‍സുല്‍ ഷാഹിദ് അബൂബക്കര്‍ പറഞ്ഞു. മലേഷ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഡെവലപ്മെന്റ് അഥോറിറ്റി ഡയറക്ടറും നിക്ഷേപ വിഭാഗം കോണ്‍സുലുമായ ശുക്രി അബൂബക്കറും ചടങ്ങില്‍ സംബന്ധിച്ചു.

English summary
Malaysian agricultural products available in UAE market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X