കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു: കെ സുരേന്ദ്രന്‍

Google Oneindia Malayalam News

ബഹറിന്‍: രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി പാര്‍ട്ടിയും സര്‍ക്കാറും കാണിക്കുന്ന വികസനോന്മുഖ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ബഹറിന്‍ മനാമയില്‍ ഒരു മലയാള പത്രത്തിനു നല്‍കിയ പ്രതേക അഭിമുഖത്തിലാണ് സുരേന്ദ്രന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ആറന്മുള വിമാന പദ്ദതി പരിസ്ഥിതി ആഘാത പഠനം നടത്തി എന്നത് കൊണ്ട് യാഥാര്‍ത്ഥ്യമാവണമെന്നില്ല. കമ്പനിക്ക് അനുകൂലമായ റിപ്പോര്‍ട്ട് കേന്ദ്രം നടപ്പിലാക്കുകയില്ലെന്നാണ് കേരളത്തിലെ പാര്‍ട്ടിയുടെ വിശ്വാസമെന്നും അദ്ധേഹം പറഞ്ഞു.

k-surendran

ഒരു കാരണവശാലും വിമാനത്താവള പദ്ധതി അംഗീകരിക്കാനാവില്ല നിലവിലുള്ള സാഹചര്യത്തെ കുറിച്ച് പാര്‍ട്ടി കൂടുതല്‍ പഠനം നടത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കര്‍ഷക താല്‍പര്യത്തിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിനും, വ്യവസായ വികസനത്തിനും തുല്യ പ്രധാന്യം നല്‍കേണ്ടതുണ്ട്. അത് കൊണ്ട് ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കാനാവില്ല.

നരേന്ദ്രമോഡി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധരാണെന്ന് പാടി നടക്കുന്നവര്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടി നടത്തുന്ന വികസന പദ്ദതികളെ കുറിച്ച് മൗനം പാലിക്കുകയാണ്. ഇതിനു രാജ്യത്തെ മുഖ്യധാര മാധ്യമങ്ങളുടെ സഹായവും ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെടുന്നു. സര്‍ക്കാറിന്റ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ ലോക ശ്രദ്ധ പിടിച്ചുപറ്റിയെന്നും നമ്മുടെ മാധ്യമങ്ങള്‍ ഇപ്പോഴും വിവാദങ്ങള്‍ക്ക് പിറകെ ഓടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Media connive central government's development programs says K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X