കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കളും സമൂഹവും പ്രത്യേകം ശ്രദ്ധ ചെലുത്തണം; മുതുകാട്

Google Oneindia Malayalam News

ദുബായ്: കുട്ടികളോടുള്ള ഉത്തരവാദിത്വ നിര്‍വ്വഹണത്തില്‍ മാതാപിതാക്കളും സമൂഹവും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ആദ്യത്തെ ആയിരം ദിവസത്തെ കുട്ടിയോടുള്ള ഉത്തരവാദിത്വ നിര്‍വ്വഹണവും പരിഗണനയും കുട്ടിയുടെ വ്യക്തിത്വ വികസനത്തില്‍ ഏറെ പ്രധാനപ്പെട്ടതാണെന്നും യുനിസെഫ് ഗുഡ്‌വില്‍ അംബാസഡറായി ചുമതലയേറ്റ പ്രശസ്ത മജീഷ്യനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാട് അഭിപ്രായപ്പെട്ടു.

ഖത്തറിലേക്കുള്ള യാത്രാമധ്യേ ദുബായില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളോടുള്ള ഉത്തരവാദിത്വ നിര്‍വ്വഹണം നല്ല ഒരു തലമുറയെ സൃഷ്ടിക്കുന്നതിനുള്ള മൂലധനമാണ്. 'കുട്ടികളോടുള്ള നമ്മുടെ ഉത്തരവാദിത്വം' എന്ന വിഷയത്തില്‍ യുനിസെഫ് നടത്തുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് മുഴുവന്‍ സമൂഹത്തിന്റെയും സഹകരണമുണ്ടാ വണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

muthukad

ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ മുരളീധരന്‍ മുതുകാടിന് ഉപഹാരം കൈമാറി. ദുബായ് കെ.എം.സി.സി. പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ, സ്വതന്ത്ര ഡയറക്ടര്‍ ഡോ: സതീഷ്, കര്‍ണ്ണന്‍ സിനിമ നിര്‍മ്മാതാവ് വേണു, ഫോറം ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ദീഖ്, മുസ്തഫ റോസ് സ്റ്റുഡിയോ, മാധ്യമ പ്രവര്‍ത്തകരായ ശശീന്ദ്രന്‍, ലിയോ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

English summary
Muthukad selected as the brand ambassador of Unicef Goodwill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X