കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യമനില്‍ നിന്ന് 350 ഇന്ത്യക്കാരുമായി ആദ്യ കപ്പല്‍ യാത്ര തിരിച്ചു

  • By Mithra Nair
Google Oneindia Malayalam News

ഏദന്‍ : ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ നിന്ന് 350 ഇന്ത്യക്കാര്‍ അടക്കം 384 യാത്രക്കാരുമായി ആദ്യ കപ്പല്‍ യാത്ര തിരിച്ചു. ഏദന്‍ തുറമുഖത്തു നിന്നും ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ് സുമിത്ര എന്ന കപ്പലാണ് യാത്രതിരിച്ചത്.

സൗദിയുടെ യെമന്‍ ആക്രമണം, ഫോട്ടോ ഗ്യാലറി

കപ്പലിലെ യാത്രക്കാരെ ജിബൂത്തിയില്‍ എത്തിക്കും. അവിടെ നിന്ന് വിമാനമാര്‍ഗം മുംബൈയിലും കൊച്ചിയിലും എത്തിക്കാനാണ് തീരുമാനം. ചൊവ്വാഴ്ച രാത്രിയാണ് കപ്പലിന് ഏദന്‍ തുറമുഖത്തേക്ക് അനുമതി ലഭിച്ചത്. അപ്പോള്‍ തന്നെ യാത്രക്കാരുമായി തുറമുഖം വിട്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ship.

അതേസമയം, മസ്‌കറ്റിലെത്തിയ ഇന്ത്യന്‍ വിമാനം ജിബൂത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ വിദേശകാര്യ സഹമന്ത്രി വി.കെ സിങ് ജിബൂത്തിലെത്തി.

നാവികസേനയുടെ ഐ.എന്‍.എസ് തര്‍ക്കാഷ്, ഐഎന്‍എസ് കവരത്തി, ഐ.എന്‍.എസ് കോറല്‍ എന്നീ കപ്പലുകള്‍ ശനിയാഴ്ച ഏദനിലെത്തും. 4000 ത്തോളം ഇന്ത്യക്കാര്‍ യെമനില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്.

English summary
The Indian Navy sailed into a barrage of bombs on Tuesday evening to evacuate nearly 350 Indians from war-torn Yemen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X