കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ വന്‍കിട പദ്ധതികള്‍ക്കുള്ള രൂപരേഖ തയ്യാറായി

Google Oneindia Malayalam News

ദുബൈ: ഏതാണ്ട് 200 കോടി ദിര്‍ഹമിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ദുബൈ തയ്യാറെടുക്കുന്നു. 97 കോടി ദിര്‍ഹം ചിലവില്‍ സയന്‍സ് മ്യൂസിയമാണ് പദ്ധതികളില്‍ ആദ്യത്തേത്. 2017 ല്‍ പദ്ധതി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും വിധമാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ജബല്‍ അലി ക്ലിനിക്ക്, സെന്‍ട്രല്‍ ലാബോറട്ടറിയോട് ചേര്‍ന്നുള്ള ബഹുനില പാര്‍ക്കിംങ് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

ഹത്തയിലും,ഗര്‍ഹൂദിലും,ഹോര്‍ലാന്‍സിലും പുതിയ മുനിസിപ്പാലിറ്റി കെട്ടിടങ്ങള്‍ സ്ഥാപിക്കുന്നുണ്ട്. ഇതില്‍ ഹോര്‍ലാന്‍സിലെ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി വരികയാണെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസ്സൈന്‍ നാസര്‍ ലൂത്ത അറിയിച്ചു.

dubai-map

മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയുടെ നിര്‍മ്മാണം സംബന്ധിച്ചുള്ള കണക്കെടുപ്പുകള്‍ തുടരുകയാണെന്നും 32 കോടി ദിര്‍ഹം ചിലവില്‍ നിര്‍മ്മിക്കുന്ന മുഹമ്മദ് ബിന്‍ റാഷിദ് ഇകോളേജിനുള്ള പഠനങ്ങളും ഏതാണ്ട് പൂര്‍ത്തിയായതായി നാസ്സര്‍ ലൂത്ത അറിയിച്ചു.

അല്‍തവാര്‍ സെന്റര്‍ വികസനമടക്കമുള്ള പദ്ധതികള്‍ പുതിയ വികസന പ്രവര്‍ത്തികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വരുന്ന ഏതാനും വര്‍ഷത്തിനുള്ളില്‍ ദുബായിയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാകുന്നത്. ഇതോടെ സ്വപ്‌ന നഗരിയുടെ മുഖം വീണ്ടും മനോഹരമാകും.

English summary
New schemes launched for the development of Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X