കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് മുനിസിപ്പാലിറ്റിക്ക് പുതിയ സര്‍വ്വീസ് സെന്റര്‍

Google Oneindia Malayalam News

ദുബായ്: ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സൗകര്യങ്ങളോടെയുള്ള ദുബായ് മുനിസിപ്പാലിറ്റി സര്‍വ്വീസ് സെന്റര്‍ അല്‍ കിഫാഫില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. സബീല്‍ പാര്‍ക്ക് ഗേറ്റ് 1നു സമീപം അല്‍ജാഫിലിയ്യ മെട്രോ സ്‌റ്റേഷനടുത്ത് സ്ഥാപിച്ച പുതിയ സര്‍വീസ് സ്റ്റേഷന്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത ഉദ്ഘാടനം ചെയ്തു.

71 ഓളം കൗണ്ടറുകള്‍ ഉപഭോക്താക്കള്‍ക്കായി പുതിയ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. വിശാലമായ പാര്‍ക്കിംങ് സൗകര്യമുള്ള കേന്ദ്രത്തിലേക്ക് ജാഫിലിയ്യ മെട്രോ സ്‌റ്റേഷനില്‍ നിന്നും നടന്ന് എത്തിച്ചേരാന്‍ കഴിയുന്ന ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

alkifafcentre

24 ദശലക്ഷം ദിര്‍ഹം ചെലവില്‍ നിര്‍മ്മിച്ച പുതിയ ഇരുനില കെട്ടിടം പൂര്‍ണ്ണമായും പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ (ഗ്രീന്‍ ബില്‍ഡിംങ്) മാത്രകയിലാണ് ഒരുക്കിയിരിക്കുന്നത്. വകുപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ എളുപ്പത്തിലാക്കാനും നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും പുതിയ സൗകര്യങ്ങള്‍ കൂടുതല്‍ പ്രയോജനം ചെയ്യുമെന്ന് വകുപ്പ് മേധാവി ലൂത്ത അറിയിച്ചു. 1975ല്‍ നിര്‍മ്മിച്ച മുനിസിപ്പാലിറ്റിയുടെ പഴയ ഉപയോക്തൃസേവന കേന്ദ്രത്തിന് പകരമായാണ് പുതിയ കേന്ദ്രം തുറന്നു കൊടുത്തത്.

lootahreceivescustomeratalkifafcentre

ഇനിമുതല്‍ അല്‍ കറാമ കേന്ദ്രത്തില്‍ യാതൊരു സേവനങ്ങളും ഉണ്ടാകില്ലെന്ന് അല്‍ കിഫാഫ് കേന്ദ്രത്തിന്റെ ചുമതലയുള്ള നൂറ അബ്ദുല്‍ റഹ്്മാന്‍ അല്‍ സവല്‍ഹി പറഞ്ഞു. നിലവില്‍ രാവിലെ ഏഴര മുതല്‍ വൈകിട്ട് 2.30 വരെയാണ് കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കുകയെന്നും, കൂടുതല്‍ വകുപ്പുകളുടെ സേവനങ്ങള്‍ വരുന്ന മുറക്ക് പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കുമെന്നും കേന്ദ്രത്തിലെ ഉപയോക്തൃ സേവന വിഭാഗം സൂപ്പര്‍വൈസര്‍ റാഷിദ് അല്‍ ജനാഹി പറഞ്ഞു.

English summary
New service center for Dubai Municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X