കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ വിസിറ്റ് വിസ അപേക്ഷകള്‍ ഇനി ഹജ്ജിനു ശേഷം

Google Oneindia Malayalam News

ജിദ്ദ: ഓണ്‍ലൈന്‍ വഴി സൗദി വിദേശ കാര്യ മന്ത്രാലയം നല്‍കിയിരുന്ന വിസിറ്റിംഗ് വിസകള്‍ക്കുള്ള അപേക്ഷകള്‍ നിരസിക്കാന്‍ തുടങ്ങി. ഇപ്പോള്‍ വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഹജ്ജിനു ശേഷം പുതിയ അപേക്ഷ സമര്‍പ്പിക്കാനുള്ള സന്ദേശമാണു വരുന്നത്. വിസിറ്റിംഗ് വിസ നടപടികള്‍ ലഘൂകരിച്ചതിനു ശേഷം ലക്ഷക്കണക്കിനാളുകളാണു ഓണ്‍ലൈന്‍ വഴിയുള്ള സൗകര്യ പ്രയോജനപ്പെടുത്തിയത്.

ഭാര്യ ,മക്കള്‍ തുടങ്ങിയവര്‍ക്ക് 3 മാസത്തെ വിസിറ്റ് വിസയും രക്ഷിതാക്കള്‍ക്ക് 1 മാസത്തെ വിസിറ്റ് വിസയുമാണു അനുവദിച്ചിരുന്നത്. 100 റിയാല്‍ ഫീസ് അടച്ച് വിസ പുതുക്കി പരമാവധി 6 മാസം വരെ സന്ദര്‍ശകര്‍ക്ക് രാജ്യത്ത് തങ്ങാന്‍ സാധിക്കുമായിരുന്നു.

visa

ചുരുക്കം ചില പ്രഫഷനുകള്‍ക്കൊഴിച്ച് ബാക്കിയുള്ള എല്ലാ പ്രഫഷനുകളിലുള്ളവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളൊ ശമ്പളമോ സാക്ഷ്യ പത്രമോ കൂടാതെയായിരുന്നു ഓണ്‍ലൈന്‍ വഴി വിസിറ്റ് വിസകള്‍ അനുവദിച്ചിരുന്നത്. അത്‌കൊണ്ടു തന്നെ മലയാളികളടക്കം നിരവധി പേരാണു ഈ സൗകര്യം ഉപയോഗിച്ച് കുടുംബത്തെ സൗദിയിലേക്ക് കൊണ്ട് വന്നിരുന്നത്.

വിശുദ്ധ റമദാനില്‍ കുടുംബത്തെ കൊണ്ടു വന്നു ഉംറ നിര്‍വ്വഹിപ്പിക്കാനുള്ള പലരുടെയും മോഹങ്ങള്‍ക്ക് മന്ത്രാലയം അപേക്ഷകള്‍ തള്ളാന്‍ തുടങ്ങിയതോടെ തിരിച്ചടിയായിരിക്കുകയാണു. എന്നാല്‍ നിലവില്‍ രാജ്യത്തുള്ളവരുടെ വിസിറ്റ് വിസകള്‍ പരമാവധി സമയം വരെ പുതുക്കി നല്‍കുന്നുണ്ട്.

English summary
No more visit visas before Hajj 2015
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X