കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ: സ്വകാര്യ സ്‌കൂളുകളില്‍ വിനോദ യാത്രയ്ക്ക് വിലക്ക്!! മലകളിലും ബീച്ചിലും പോകേണ്ടെന്ന് നിര്‍ദേശം

പര്‍വ്വതങ്ങള്‍, ബീച്ചുകള്‍, വെള്ളച്ചാട്ടം, വാട്ടര്‍ പാര്‍ക്ക് എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ സ്‌കൂളുകളുടെ വിനോദയാത്രയ്ക്കാണ് വിലക്ക്

  • By Sandra
Google Oneindia Malayalam News

ദുബായ്: രക്ഷിതാക്കളുടെ അപേക്ഷ മാനിച്ച് സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രകള്‍ക്ക് കര്‍ശന നിയന്ത്രണവുമായി യുഎഇ. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് പര്‍വ്വതങ്ങള്‍, ബീച്ചുകള്‍, വെള്ളച്ചാട്ടം, വാട്ടര്‍ പാര്‍ക്ക് എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ സ്‌കൂളുകളുടെ വിനോദയാത്രയാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം നിരോധിച്ചിട്ടുള്ളത്.

ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഇത് സംബന്ധിച്ച് മന്ത്രാലയം സര്‍ക്കുലറും നല്‍കിയിട്ടുണ്ട്. ഷാര്‍ജ എഡ്യൂക്കേഷന്‍ സോണിന് കീഴിലുള്ള സ്‌കൂളുകള്‍ക്കാണ് സര്‍ക്കുലര്‍ വിതരണം ചെയ്തിട്ടുള്ളത്. യുഎഇയിലെ സ്‌കൂളുകള്‍ കുട്ടികളെ വിനോദയാത്രയ്ക്ക് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വ്യക്തമായി വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ അക്കമിട്ട് പറയുന്നു.

കടലുവേണ്ട, മലകളും

കടലുവേണ്ട, മലകളും

യുഎഇ വിദ്യാഭ്യാസ മന്ത്രാലയമാണ് രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ച് സ്വകാര്യ സ്‌കൂളുകളുടെ വിനോദ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പര്‍വ്വതങ്ങള്‍, വാട്ടര്‍ പാര്‍ക്കുകള്‍, ബീച്ചുകള്‍, വെള്ളച്ചാട്ടങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ സഞ്ചാരത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

മാതാപിതാക്കളുടെ അംഗീകാരം

മാതാപിതാക്കളുടെ അംഗീകാരം

വിനോദയാത്ര സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് രക്ഷിതാക്കളെ മുന്‍കൂട്ടി അറിയിച്ച് അംഗീകാരം ലഭിക്കുന്ന സ്ഥലത്തേയ്ക്ക് മാത്രമേ യാത്ര പോകാന്‍ പാടുള്ളൂവെന്നും മന്ത്രാലയം സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പാഠ്യവിഷയവുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ് സന്ദര്‍ശിക്കുന്നതെന്നും ഉറപ്പുവരുത്തണം.

 സ്‌കൂളുകള്‍ക്ക് നിയന്ത്രണം

സ്‌കൂളുകള്‍ക്ക് നിയന്ത്രണം

കുട്ടികളെ വഹിച്ച് യാത്ര ചെയ്യുന്ന സ്‌കൂള്‍ ബസുകള്‍ പെട്രോള്‍ ബങ്കുകള്‍, കമേഴ്‌സ്യല്‍ ഔട്ട്‌ലെറ്റുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ നിര്‍ത്തരുതെന്നും നിര്‍ദേശമുണ്ട്. വിനോദ യാത്രക്കിടെ കഴിയ്ക്കുന്നതിനാവശ്യമായ ഭക്ഷണം ഒപ്പം കരുതാന്‍ കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.

വര്‍ഷത്തില്‍ മൂന്ന് തവണ

വര്‍ഷത്തില്‍ മൂന്ന് തവണ

വൈജ്ഞാനിക യാത്രകള്‍ ഒരു അക്കാദമിക് വര്‍ഷത്തില്‍ മൂന്ന് തവണ മാത്രമേ നടത്താന്‍ പാടുള്ളൂവെന്നും 30 കുട്ടികള്‍ക്ക് രണ്ട് സൂപ്പര്‍വൈസര്‍മാര്‍ എന്ന നിലയ്ക്ക് അധ്യാപകരുടെ അകമ്പടിയോടെ മാത്രമേ യാത്ര പോകാവൂ എന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.

English summary
Following complaints from parents, the Ministry of Education (MoE) has banned private schools across the country from taking students on trips to beaches, mountains, water parks and malls. The ministry said the directive has been issued for safety reasons.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X