കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷാ ക്യാമറകളില്ലാത്ത കെട്ടിടങ്ങള്‍ക്ക് ഇനി അനുമതിയില്ല!

Google Oneindia Malayalam News

അജ്മാന്‍: കുറ്റക്യത്യങ്ങള്‍ ഇല്ലായ്മ ചെയ്യാനും നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്നവരെ പെട്ടന്ന് കണ്ടെത്തുവാനും ലക്ഷ്യം വെച്ച് എമിറേറ്റിലെ മുഴുവന്‍ കെട്ടിടത്തിലും സുരക്ഷാ കേമറകള്‍ ഘടിപ്പിക്കണമെന്ന് അജ്മാന്‍ ഭരണാധികാരി ഉത്തരവിട്ടു. പോലീസിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് പുതിയ നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ ഭരണാധികാരി ഉത്തരവിറക്കിയിരിക്കുന്നത്. നിര്‍മ്മാണത്തിലിരിക്കുന്നതും നിലവില്‍ പൂര്‍ത്തിയായതുമായ മുഴുവന്‍ കെട്ടിട ഉടമകള്‍ക്കും പോലീസ് ഇതുമായി ബന്ധപ്പെട്ട നോട്ടീസുകള്‍ കൈമാറി.

പോലീസ് അനുമതിയോടെ പ്രവര്‍ത്തിക്കുന്ന കമ്പനികളെ കൊണ്ട് മാത്രമെ സുരക്ഷാ കേമറകള്‍ ഘടിപ്പിക്കാവൂ. പല കേമറകളും പോലീസിന്റെ നേരിട്ടുള്ള നിരീക്ഷണ സംവിധാനവുമായി ബന്ധപ്പെടുത്തുകയും ചെയ്യണം. സുരക്ഷാ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന കമ്പനികള്‍ക്ക് പോലീസ് പ്രത്യേക അനുമതി പത്രം അനുവധിച്ചു നല്‍കിയിട്ടുണ്ട്.

cctv

അത്തരം കമ്പനികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ കുറിച്ചുള്ള പൂര്‍ണ്ണവിവരങ്ങളും പോലീസിന്റെ പക്കലുണ്ടാവും എന്നാല്‍ ഇത്തരക്കാരല്ലാത്തവരുമായുള്ള ഇടപാട് ചിലപ്പോള്‍ വന്‍വിപത്തുകള്‍ക്ക് കാരണമാകുമെന്നും പോലീസ് വ്യക്തമാക്കുന്നു. സുരക്ഷാ കേമറയുമായി ബന്ധപ്പെട്ട ജോലികള്‍ ഏല്‍പ്പിക്കുന്നതിനു മുന്‍പ് കമ്പനിക്ക് പോലീസ് അനുമതിയുണ്ടെന്ന് ഉറപ്പുവരുത്തണം.

തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ പോലും അനധിക്രതമായി ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നതായി ശ്രദ്ദയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവരെ ജോലി ഏല്‍പ്പിക്കുന്നത് കള്ളന്റെ കൈയ്യില്‍ തോക്കാല്‍ കൊടുക്കുന്നതിന് തുല്യമാണെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. നല്ലനിലവാരത്തിലുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലായിരിക്കണം കേമറകള്‍ സ്ഥാപിക്കേണ്ടതെന്ന് പോലീസ് വ്യക്തമാക്കി. കെട്ടിടത്തില്‍ വരുന്നവരെയും പോകുന്നവരെയും ക്യത്യമായി മനസ്സിലാകുന്ന രീതിയിലായിരിക്കണം കേമറകളുടെ സ്ഥാനം.

English summary
Now onwards buildings without surveillance camera will not get permission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X