കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: പ്രവാസികളേ ഇനി എടിഎമ്മിലൂടെ നാട്ടിലേയ്ക്ക് പണമയക്കാം, 60സെക്കന്‍റ് മതി

  • By Meera Balan
Google Oneindia Malayalam News

ദുബായ്: നാട്ടിലേയ്ക്ക് പണമയക്കുന്നത് പ്രവാസികള്‍ക്ക് പലപ്പോഴും ഏറെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. പണമയക്കുക , രസീത് കൈപ്പറ്റുക എന്നിങ്ങനെ കുറേ ബുദ്ധിമുട്ടുകള്‍. എന്നാല്‍ ഇനിമുതല്‍ ഇന്ത്യയിലേയ്ക്കും ഫിലിപ്പീന്‍സിലേയ്ക്കും പണമയക്കുന്നത് എടിഎമ്മുകളിലൂടെയാകാം . അതേ യുഎഇയിലെ ബാങ്കിംഗ് പ്രമുഖരായ എമിറേറ്റ്‌സ് എന്‍ബിഡിയാണ് എടിഎമ്മുകള്‍ വഴി നാട്ടിലേയ്ക്ക് പണമയക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നത്.

എന്‍സിആര്‍ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് എമിറേറ്റസ് എന്‍ബിഡി പദ്ധതി നടപ്പാക്കുന്നത്. ഫെബ്രുവരി മുതല്‍ തന്നെ ഇത്തരത്തില്‍ നാട്ടിലേയ്ക്ക് പണമയക്കാന്‍ പ്രവാസികള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ .

Money

മണി എക്‌സേഞ്ച് സെന്ററുകളിലേയും മറ്റും തിരക്കും പണമയക്കുന്നത് മൂലം പ്രവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും ഒഴിവാക്കുന്നതിന് വേണ്ടിയുള്ള പരിഹാരം എന്ന നിലയിലാണ് എന്‍ബിഡി ഇത്തരമൊരും പദ്ധതിയുമായം രംഗത്തെത്തിയത്. അറപപത് സെക്കന്റിനുള്ളില്‍ പണമയക്കാനാകുമെന്നാണ് എന്‍ബിഡി അധികൃതര്‍ പറയുന്നത് .

മിഡില്‍ ഈസ്റ്റില്‍ തന്നെ ആദ്യമായി ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത് തങ്ങളാണെന്നാണ് ബാങ്ക് പറയുന്നത് . DirectRemti എന്ന സംവിധാനത്തിലൂടെ അറുപത് സെക്കന്റിനുള്ളില്‍ പണം അയക്കാം . വിന്‍ഡോസ് 7 ഉപയോഗിച്ചാണ് എന്‍ബിഡിയുടെ എടിഎം സര്‍വ്വീസുകള്‍ പ്രവര്‍ത്തിയ്ക്കുന്നത് .

English summary
Now, remit to India, Philippines directly from your ATM in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X