കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ തിരിച്ചടി, സൗദിയില്‍ ബംഗ്ലാദേശ്, പാക്ക് തൊഴിലാളികള്‍ ഇന്ത്യക്കാരുടെ അവസരം തട്ടിയെടുക്കുന്നു!

സൗദിയില്‍ തൊഴില്‍ തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കുറയുന്നതായി പുതിയ റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭീമമായ കുറവാണ് റിപ്പോര്‍ട്ടുകളില്‍.

  • By Desk
Google Oneindia Malayalam News

റിയാദ്; സൗദിയില്‍ തൊഴില്‍ തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കുറയുന്നതായി പുതിയ റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സൗദിയില്‍ എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍
ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. 2013ല്‍ 3.53 ലക്ഷം ആളുകളാണ് സൗദിയില്‍ തൊഴില്‍ തേടി എത്തിയ ഇന്ത്യക്കാര്‍. എന്നാല്‍ 2015 ആയപ്പോഴേയ്ക്കും 3.06 ലക്ഷം ആളുകളാണ് തൊഴില്‍ വിസയില്‍ സൗദിയില്‍ എത്തിയത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം 1.65 ലക്ഷം മാത്രമാണ് ഇന്ത്യയില്‍ നിന്നും തൊഴില്‍ തേടി സൗദിയില്‍ എത്തിയത്. മറ്റൊരു ഞെട്ടിക്കുന്ന കണക്ക് ഇതാണ്. ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവടങ്ങളില്‍ നിന്ന് സൗദിയിലേക്കുള്ള തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിച്ചു. 2013ല്‍ 1.2 ലക്ഷം ബംഗ്ലാദേശ് പൗരന്മാരാണ് സൗദിയില്‍ തൊഴില്‍ തേടി എത്തിയത്. എന്നാല്‍ മൂന്ന് വര്‍ഷത്തിനിടെ 19 ശതമാനം വര്‍ദ്ധനവാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ബംഗ്ലാദേശില്‍ നിന്ന് ഒഴുകുന്നു

ബംഗ്ലാദേശില്‍ നിന്ന് ഒഴുകുന്നു

2013ല്‍ 1.2 ലക്ഷം ബംഗ്ലാദേശ് പൗരന്മാരാണ് തൊഴില്‍ തേടി സൗദിയില്‍ എത്തിയത്. 2013ല്‍ അത് 1.43 ലക്ഷമായി അത് വര്‍ദ്ധിച്ചു. മൂന്ന് വര്‍ഷത്തിനിടെ 19 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പാക്ക് തൊഴിലാളികളും പിടിച്ചെടുക്കുന്നു

പാക്ക് തൊഴിലാളികളും പിടിച്ചെടുക്കുന്നു

2013ല്‍ 6.36 ലക്ഷം പാക്ക് പൗരന്മാരാണ് തൊഴില്‍ തേടി സൗദിയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 7.71 ലക്ഷമായി വര്‍ദ്ധിച്ചു.

ഇന്ത്യക്കാര്‍ കുറഞ്ഞത്

ഇന്ത്യക്കാര്‍ കുറഞ്ഞത്

ഇന്ത്യക്കാര്‍ നടപ്പിലാക്കിയ പരിഷ്‌കരിച്ച എമിഗ്രേഷന്‍ നടപടികളും സൗദിയിലെ നിര്‍മ്മാണ മേഖലയിലെ അനിശ്ചിതത്വവുമാണ് ഇന്ത്യയ്ക്കാരുടെ എണ്ണം കുറയാന്‍ കാരണമായത്. തൊഴില്‍ പ്രതിസന്ധി നേരിട്ടതോടെ നൂറ് കണക്കിന് തൊഴിലാളികള്‍ കഴിഞ്ഞ വര്‍ഷം ഫൈനല്‍ എക്‌സിറ്റില്‍ മടങ്ങിയെത്തിയിരുന്നു.

50 ശതമാനം തട്ടിയെടുത്തു

50 ശതമാനം തട്ടിയെടുത്തു

ഇന്ത്യക്കാര്‍ക്ക് ലഭിക്കേണ്ട 50 ശതമാനം തൊഴിലവസരങ്ങള്‍ ബംഗ്ലാദേശ്, പാക്ക് പൗരന്മാര്‍ നേടിയെന്നാണ് എമിഗ്രേഷന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വിസയുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

വിസയുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

സൗദി അറേബ്യ അനുവദിക്കുന്ന തൊഴില്‍ വിസയുടെ 2015ല്‍ 24 ശതമാനം വര്‍ദ്ധനവുണ്ടായി. സ്വദേശി വതക്കരണം ശക്തമാക്കിയതിന് ശേഷവും വിസ അനുവദിക്കുന്നതില്‍ വര്‍ദ്ധനവുണ്ടായി. 2015ല്‍ മാത്രം ഇരുപത് ലക്ഷം വിസകളാണ് അനുവദിച്ചത്.

ഇന്ത്യന്‍ തൊഴിലാളികള്‍ കുറഞ്ഞത്

ഇന്ത്യന്‍ തൊഴിലാളികള്‍ കുറഞ്ഞത്

ഇ-മൈഗ്രേറ്റ് എന്ന പേരില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കുന്നതിന് സങ്കീര്‍ണമായ നടപടിക്രമങ്ങളാണ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയത്. ഇതിന് കാലതാമസം വന്നതോടെ സൗദിയിലെ റിക്രൂട്ടിങ് ഏജന്‍സികളും തൊഴിലുടമകളും ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് കുറച്ചു. ഇതാണ് ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം കുറയാന്‍ കാരണമായി വിലയിരുത്തുന്നത്.

English summary
Number of Indian workers decreased in Saudi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X