കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികൾക്ക് പഴയ നോട്ടുമാറാനുളള അവസരം ജൂണ്‍ 30ന് അവസാനിക്കും!!!

2017 ജൂണ്‍ 30 വരെ പ്രവാസികള്‍ക്ക് പഴയനോട്ടുകള്‍ തിരഞ്ഞെടുത്ത റിസർബാങ്കിന്റെ ശാഖകളിൽ നിന്നും മാറാൻ സാധിക്കും

  • By Ankitha
Google Oneindia Malayalam News

ദില്ലി: പ്രവാസികള്‍ക്ക് അസാധുവാക്കിയ 500, 1000രൂപ നോട്ടുകള്‍ മാറുന്നതിനു അനുവദിച്ച സമയം ജൂണ്‍ 30ന്അവസാനിക്കുന്നു. ആറുമാസത്തിലധികം വിദേശത്ത് താമസമുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് 2017 ജൂണ്‍ 30വരെ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. റിസര്‍വ് ബാങ്കിന്റെ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, നാഗ്പൂര്‍ എന്നിവിടങ്ങളിൽ നിന്നാണ് നോട്ട് മാറ്റിവാങ്ങാനുള്ള അനുമതി ഉണ്ടായിരുന്നത്.2017 ജൂണ്‍ 30 വരെ പ്രവാസികള്‍ക്ക് പഴയനോട്ടുകള്‍ തിരഞ്ഞെടുത്ത റിസർബാങ്കിന്റെ ശാഖകളിൽ നിക്ഷേപിക്കാന്‍ കഴിയും .

note

എന്നാല്‍ ഒരാള്‍ക്ക് പരമാവധി വിദേശത്തുനിന്ന് കൊണ്ടു വരാവുന്നത് 25,000 രൂപയുടെ പഴയനോട്ടുകള്‍ മാത്രമാണ്.കൈവശമുള്ള തുക എത്രയെന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയും അതിനുള്ള സാക്ഷ്യപത്രം വാങ്ങി റിസര്‍വ് ബാങ്കില്‍ സമര്‍പ്പിക്കുകയും വേണം. എന്നാല്‍ നേപ്പാള്‍, ഭൂട്ടാന്‍, പാകിസ്ഥാന്‍, ബംഗ്ലദേശ് എന്നിവിടങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് നോട്ട് നിക്ഷേപിക്കാന്‍ കഴിയില്ല.2016 നവംബര്‍ 8ന് നോട്ടു നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ പഴയനോട്ടുകള്‍ മാറ്റി വാങ്ങാന്‍ ജനങ്ങള്‍ക്ക് 2016 ഡിസംബര്‍ 31 വരെ സമയ നല്‍കിയിരുന്നു. എന്നാല്‍ പ്രവാസികള്‍ക്കുവേണ്ടി മാത്രമാണ് ജൂണ്‍ 30 വരെ അധിക സമയം അനുവദിച്ചിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ നവംബര്‍ എട്ടിനാണു രാജ്യത്തെ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത്. രാജ്യത്തു വളര്‍ന്നുവരുന്ന കള്ളപ്പണവും അഴിമതിയും തുടച്ചു നീക്കാനാണ് നോട്ടു നിരാധനം നടപ്പിലാക്കിയതെന്നാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്

English summary
The limited period window for exchange of junked Rs 500 and Rs 1,000 notes by Indians who were abroad ended today with many failing to do so because of limited counters and lack of procedural awareness.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X