കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെയില്‍സ്മാന്‍ ഒമാനിലേക്ക് പോകാന്‍ ഇനിയും 6 മാസം കാത്തിരിക്കണം

Google Oneindia Malayalam News

മസ്‌കറ്റ്: സെയില്‍സ്മാന്‍, സെയില്‍സ് പ്രമോട്ടര്‍, പര്‍ച്ചേസിംങ് വിഭാഗത്തിലേക്ക് വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിന് ഒമാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ആറ് മാസത്തേക്ക് കൂടി നീട്ടാന്‍ മന്ത്രാലയം തീരുമാനിച്ചു. രണ്ട് വര്‍ഷം മുന്‍പ് ഏര്‍പ്പെടുത്തിയ നിയന്ത്രണ കാലാവധിയാണ് വീണ്ടും നീട്ടിയിരിക്കുന്നത്.

ഈ മേഖലയിലേക്കുള്ള വിദേശ തൊഴിലാളികളുടെ ഒഴുക്ക് നിയന്ത്രിക്കാനും, ഇത്തരം മേഖലകളില്‍ സ്വദേശികള്‍ക്ക് കടന്നുവരാന്‍ അവസരം ഒരുക്കുന്നതിനുമാണ് സര്‍ക്കാര്‍ വിസാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ തൊഴില്‍ മേഖലകളില്‍ വേണ്ടത്ര പരിശീലനം ലഭിക്കുന്ന സ്വദേശികളെ അതാത് മേഖലയില്‍ തൊഴില്‍ കണ്ടെത്തുവാനുള്ള മികച്ച പ്രവര്‍ത്തനങ്ങളാണ് മാനവവിഭവ മന്ത്രാലയത്തിന്റെ പ്രധാന കര്‍മ്മ പരിപാടി.

oman

അതേസമയം എക്‌സലന്റ് കാറ്റഗറിയിലുള്ള കമ്പനികള്‍, രാജ്യാന്തര കമ്പനികള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. നിലവിലുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്കാണ് കാലാവധി നീട്ടിയത് കൂടുതല്‍ പ്രയാസം സ്രഷ്ടിക്കുക. നിലവില്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.

English summary
Oman extends ban on visa for expats in sales jobs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X