കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപയോഗ രീതിയും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ വിവരണവുമില്ലാതെ സാധനങ്ങള്‍ വില്‍ക്കാന്‍ കഴിയില്ല!!!

Google Oneindia Malayalam News

ഒമാന്‍: കവറിന് പുറത്ത് വാങ്ങിക്കുന്ന ഉല്‍പന്നത്തില്‍ എന്തല്ലാം അടങ്ങിയിരിക്കുന്ന എന്നതിനെ കുറിച്ചുളള വിവരണവും, ഉപയോഗ ക്രമവും രേഖപ്പെടുത്തിയില്ലെങ്കില്‍ അത്തരം സാധനങ്ങള്‍ വില്‍ക്കുന്ന കടക്കാരന്‍ ജയില്‍ ശിക്ഷയും കടുത്ത പിഴയും അനുഭവിക്കേണ്ടി വരും.

ഇംഗ്ലീഷിലും അറബിയിലും ലേബല്‍ പതിക്കണമെന്നാണ് നിര്‍ദേശം. പബ്ലിക്ക് അതോറിറ്റി ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഇതു സംബന്ധിച്ച് വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്ക് 10 ദിവസം മുതല്‍ ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷയോ 100 മുതല്‍ 2000 വരെ ഒമാനി റിയാല്‍ പിഴയോ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും.

oman-1

ലേബലില്‍ രേഖപ്പെടുത്തുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ ഉപഭോക്താവിന് സഹായകരമാണെന്നും ഇത്തരത്തില്‍ മുന്‍കൂട്ടി ചേരുവകള്‍ അറിഞ്ഞതിനു ശേഷം ഉപയോഗിക്കുന്നത് ശരീരത്തിനോ പ്രോപ്പര്‍ട്ടിക്കോ നാശങ്ങള്‍ ഉണ്ടാകാതെ നോക്കാന്‍ സാധിക്കുമെന്നും വകുപ്പ് അഭിപ്രായപ്പെട്ടു. ഇന്‍ഡസ്ട്രിയല്‍, അഗ്രികള്‍ച്ചര്‍, ആനിമല്‍, പ്രോസസ്ഡ് പ്രൊഡക്ടുകള്‍ക്ക് നിയമം ബാധകമാണ്.

English summary
Oman: Ingredients and preparation method made compulsory labelled on the top of cover
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X