കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനില്‍ ഭൂചലനം, ഫേസ് ബുക്ക് പറഞ്ഞപ്പോള്‍ പ്രവാസികള്‍ ഭയന്നു

  • By Meera Balan
Google Oneindia Malayalam News

മസ്‌ക്കറ്റ്: മസ്‌ക്കറ്റില്‍ നേരിയ ഭൂചചലനം. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത മൂന്ന് രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. മസ്‌ക്കറ്റില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ ഒമാന്‍ കടലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ഭൂചലനം ഉണ്ടായത്. നേരിയ പ്രകമ്പനം ഏതാനും സെക്കന്റുകള്‍ മാത്രം നീണ്ടുനിന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

ചില കെട്ടിടങ്ങളില്‍ വലിയ രീതിയില്‍ തന്നെ പ്രകമ്പനം ഉണ്ടാവുകയും ആളുകള്‍ പരിഭ്രാന്തരാവുകയും ചെയ്തു. സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ സീസ്‌മോളജിക്കല്‍ സെന്ററാണ് ഭൂചലനത്തിന്റെ തീവ്രതയും പ്രഭവ കേന്ദ്രവും സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്.

Oman

ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയാണ് ഭൂചലനത്തെപ്പറ്റിയുള്ള വിവരങ്ങള്‍ അതിവേഗത്തില്‍ പ്രചരിച്ചത്. ഏതാനും സെക്കന്റുകള്‍ നീണ്ടും നിന്ന ഭൂചലനം പ്രവാസികള്‍ക്കിടയിലും ഭീതി പടര്‍ത്തി. ഭൂചലനത്തെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ നടത്താനൊരുങ്ങുകയാണ് അധികൃതര്‍. മലയാളികള്‍ ഉള്‍പ്പടെ ഒട്ടേറെ പ്രവാസികള്‍ ഒമാനില്‍ താമസിയ്ക്കുന്നുണ്ട്.

English summary
Earthquake in Sea of Oman jolts Muscat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X