കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ഒമാനില്‍ കര്‍ശനമാക്കുന്നു

Google Oneindia Malayalam News

മസ്‌കറ്റ്: രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുന്നത് കര്‍ശനമാക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. നിയമം കര്‍ശനമാക്കുന്നതോടെ ഇന്‍ഷൂറന്‍സ് രേഖകള്‍ ഹാജരാക്കാതെ വിസ അനുവധിക്കേണ്ടതില്ലെന്നാണ് തീരുമാനം.

മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഇല്ലാത്തതിന്റെ പേരില്‍ വന്‍ തുക ആശുപത്രി ബില്ലടക്കാനാവാതെ തൊഴിലാളികള്‍ പ്രയാസപ്പെടുന്നതും മറ്റും മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചതെന്ന് മെഡിക്കല്‍ സ്‌പെഷ്യാലിറ്റി ബോര്‍ഡ് പ്രസിഡന്റ് ഡോ.ഖാലിദ് അല്‍ സദ്ജാലി അറിയിച്ചു.

healthinsurance6

ജി.സി.സി രാജ്യങ്ങളുടെ പൊതുവായ തീരുമാനത്തെ തുടര്‍ന്ന് നേരെത്തെ ഒമാനിലും ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തിയെങ്കിലും നിയമം കൂടുതല്‍ കര്‍കശമായിരുന്നില്ല. രാജ്യത്തെ മുഴുവന്‍ ജീവനക്കാരുടേയും, തൊഴിലാളികളുടേയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് നിയമം നിര്‍ബന്ധമാക്കുന്നത്.

കമ്പനികളുടെ എല്ലാവിധ ക്ലിയറന്‍സിനും ഇനി മുതല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഇന്‍ഷൂറന്‍സ് പരിരക്ഷാ രേഖകള്‍ ഹാജരാക്കണം. മിക്ക രാജ്യങ്ങളിലും നിയമം കര്‍ശനമാണെങ്കിലും ചില സ്ഥലങ്ങളില്‍ പദ്ധതി പാതിവഴിയിലാണ്. ഇന്‍ഷൂറന്‍സിന്റെ മറവില്‍ അനാവശ്യ ടെസ്റ്റുകളും മെഡിസിനുകളും എഴുതി നല്‍കുന്ന സ്ഥാപനങ്ങള്‍ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണെന്നും അദ്ധേഹം വ്യക്തമാക്കി.

English summary
Oman: The Ministry of Health Insurance for all employees must
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X