കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാന്‍റല്‍ സേവനം തടസപ്പെട്ടു, പ്രശ്നം പരിഹരിയ്ക്കുമെന്ന് അധികൃതര്‍

  • By Meera Balan
Google Oneindia Malayalam News

മസ്‌ക്കറ്റ്: ഒമാനിലെ വന്‍കിട ടെലികോം കമ്പനിയായ ഒമാന്റല്‍ നെറ്റ് വര്‍ക്കിന്റെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടു. 17 നവംബര്‍ ഉച്ചയ്ക്ക് 1.30 ഓടെയാണ് സേവനങ്ങള്‍ തടസ്സപ്പെട്ടത്. സാങ്കേതിക തകരാറ് മൂലമാണ് സേവനത്തില്‍ തടസം നേരിട്ടതെന്നും പ്രശ്‌നം പരിഹരിയ്ക്കാന്‍ തുടങ്ങിയെന്നും ട്വിറ്ററിലൂടെ ഒമാന്റല്‍ തങ്ങളുടെ ഉപഭോക്താക്കളെ അറിയിച്ചു.

ഇന്ന് (നവബംര്‍ 17) ഉച്ചയോടെയാണ് ഒമാന്റലിന്റെ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റോ, മൊബൈലോ ഉപയോഗിയ്ക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായത്. മണിയ്ക്കൂറുകളോളം പരിശ്രമിച്ചെങ്കിലും ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിയ്ക്കാന്‍ കഴിഞ്ഞില്ല. ഫോണ്‍ ചെയ്യാനും സാധിയ്ക്കുന്നില്ല.

Oman

തുടര്‍ന്ന് കമ്പനിയുടെ ഓഫീസിലേയ്ക്ക് ഫോണ്‍ കോളുകളുടെ പ്രവാഹം. മണിയ്ക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രശ്‌നം പരിഹരിയ്ക്കാമെന്നായി അധികൃതര്‍. എന്നാല്‍ സാങ്കേതിക പിഴവ് പരിഹരിച്ചതായി റിപ്പോര്‍ട്ടില്ല. നെറ്റ്‌വര്‍ക്ക് തകരാറ് എത്രയും വേഗത്തില്‍ പരിഹരിയ്ക്കുമെന്നും സേവനങ്ങള്‍ തടമില്ലാതെ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

English summary
Omantel's Network Operations Centre is working to resolve the network glitch, a tweet from the telecom service provider says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X