കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനില്‍ നിന്നും ജീവന്‍ രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ച് ഫോണ്‍ കോളുകള്‍ ലഭിക്കുന്നുവെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

ദുബായ് : മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയോട് നിര്‍ദ്ദേശിക്കാനാകുമോ? യെമന്‍ വിഷയത്തില്‍ മോദി എന്തു എന്തു ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയിട്ട പോസ്റ്റാണ് വിവാദമായിരിക്കുന്നത്. പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു അല്ലെങ്കില്‍ അപേക്ഷിച്ചു എന്നു പ്രയോഗിക്കുന്നതാണ് ഭംഗിയെന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

സൗദിയുടെ യെമന്‍ ആക്രമണം, ഫോട്ടോ ഗ്യാലറി

ചാണ്ടിയുടെ പോസ്റ്റ്

യെമനില്‍ കുടുങ്ങിപ്പോയ മലയാളി നഴ്‌സുമാരുടെ ആശങ്കാജനകമായ നിരവധി ഫോണ്‍കോളുകള്‍ എനിക്കു ലഭിച്ചുകൊണ്ടിരിക്കുന്നു. ജീവന്‍ അപകടത്തിലാണ് എന്നവര്‍ കരഞ്ഞകൊണ്ടാണു പറഞ്ഞത്. ഈ സാഹചര്യത്തില്‍ താഴെപ്പറയുന്ന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് നിര്‍ദേശിച്ചു.

VK Singh

1. സൗദി ഭരണകൂടവുമായി ബന്ധപ്പെട്ട് സാനയിലും യെമനിലെ മറ്റ് വിമാനത്താവളങ്ങളിലും വിമാനം ഇറങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം.

2. കൂടുതല്‍ വിമാനങ്ങളും നാവികസേനയുടേത് ഉള്‍പ്പെടെയുള്ള കപ്പലുകളും അയയ്ക്കണം.

3. യെമനില്‍ നിന്നു മടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്‌സിറ്റ് പാസും മറ്റ് അനുമതികളും നല്കണം. ഇതിനു ഫീസ് ഈടാക്കരുത്.

4. സാനയിലെ മിലിട്ടറി ആശുപത്രി ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ ജീവനക്കാരെ വിട്ടയയ്ക്കുന്നില്ല. അവരുടെ പാസ്‌പോര്‍ട്ട് തടഞ്ഞുവയ്ക്കുകയും നഷ്ടപരിഹാരത്തുക ആവശ്യപ്പെടുകയും ചെയ്യുന്നു. ഇന്ത്യന്‍ എംബസി അടിയന്തരമായി ഇടപെട്ട് ജീവനക്കാര്‍ക്ക് പോരാനുള്ള അവസരം ഉണ്ടാക്കണം. നഷ്ടപരിഹാരത്തുക ഈടാക്കാന്‍ അനുവദിക്കരുത്.

5. യെമനിലെ നഴ്‌സുമാരില്‍ ഭൂരിപക്ഷവും മലയാളികള്‍ ആയതിനാല്‍ അവരെ തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ വിമാനത്തില്‍ കൊണ്ടുവരാന്‍ നടപടി എടുക്കണം.

English summary
Kerala Chief Minister Oommen Chandy urged Prime Minister Narendra Modi to provide quick action over the Keralites stranded in strife-hit Yemen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X