കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു.എ.ഇ വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ താരമായി ഉമ്മന്‍ചാണ്ടി

Google Oneindia Malayalam News

ദുബായ് :കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്നെല്ലാം മാറി നിന്ന് ലോക നേതാക്കളോടപ്പമുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രകടനം യു.എ.യിലെ മലയാളികള്‍ക്കിടയിലും ലോകനേതാക്കള്‍ക്കിടയിലും സജീവ ചര്‍ച്ചയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ സാമ്പത്തീക വിദഗ്ധരോടപ്പം ഇന്ത്യയുടെ പ്രതിനിധിയായാണ് ഉമ്മന്‍ചാണ്ടി വേദിയിലെത്തിയത്.

ഇന്ത്യയുടെ സാമ്പത്തീക വളര്‍ച്ചയെ കുറിച്ചും നിക്ഷേപകര്‍ക്ക് ഇന്ത്യ നല്‍കുവാന്‍ ഉദ്ധേശിക്കുന്ന സഹായ സഹകരണങ്ങളെ കുറിച്ചുമുള്ള ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം സദസ്സിനെ ആകര്‍ഷിച്ചു. മംഗളയാന്‍ മുതല്‍ കേരളത്തിലെ ഐ.ടി മേഖലയെ കുറിച്ച് വരെ കേരള മുഖ്യന്‍ സദസ്സിന് മുന്നില്‍ വിശദീകരിച്ചു.

Oommen Chandy in Dubai

ലോകം സ്മാര്‍ട്ടാകുന്നതിനോടപ്പം കേരളവും സ്മാര്‍ട്ടായി കൊണ്ടിരിക്കുകയാണന്നും കേരളത്തിലെ വിദ്യാസമ്പന്നരായ ജനങ്ങള്‍ ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തിലെത്തുന്ന വിദേശ നിക്ഷേപകര്‍ക്ക് ഏറെ ആകര്‍ഷണീയമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോക രാജ്യങ്ങള്‍ കേരളത്തിലെ ഐടി മേഖലയെ സസൂക്ഷ്മം വീക്ഷിക്കുകയാണ് ഇത്തരം മേഖലകളിലുള്ള നിക്ഷേപ സാഹചര്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നേരിട്ടുള്ള സഹായത്തിന് ഉതകുന്നതായിരിക്കുമെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. വല്ലാര്‍പാടവും സ്മാര്‍ട് സിറ്റിയുമടക്കമുള്ള പദ്ധതികളെ കുറിച്ച് ആമുഖം നല്‍കിയാണ് മുഖ്യമന്ത്രിയെ സദസ്സിന്പ രിചയപ്പെടുത്തിയത്.

വിദേശികളില്‍ മലയാളികള്‍ കൂടുതലായത് കൊണ്ടു തന്നെ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ മറ്റ് നേതാക്കളെ അപേക്ഷിച്ച് ഉമ്മന്‍ചാണ്ടിയുടെ കൂടെ ഫോട്ടോ എടുക്കാനും സെല്‍ഫി പകര്‍ത്താനും ജനങ്ങള്‍ തിക്കും തിരക്കും കൂട്ടിയത് മറ്റ് നേതാക്കള്‍ക്കിടയില്‍ ഉമ്മന്‍ചാണ്ടിയെ താരങ്ങളില്‍ താരമാക്കി.

English summary
The UAE could invest in three more projects in Kerala, the emirates’ Economy Minister Sultan bin Saeed Al Mansoori told the Chief Minister Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X