കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വണ്‍ ഇന്ത്യയുടെ വാര്‍ത്തയ്ക്ക് ഗള്‍ഫ് ന്യൂസിന്റെ സ്ഥിരീകരണം? ആരാണ് മുങ്ങിയ ആ ജ്വല്ലറി ഉടമ...?

Google Oneindia Malayalam News

ദുബായ്: ഗള്‍ഫിലെ അറ്റ്‌ലസ് ജ്വല്ലറിയുടെ ശാഖകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് ഓഗസ്റ്റ് 14 നാണ് വണ്‍ഇന്ത്യ മലയാളം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിരുന്നില്ല.

ഇപ്പോള്‍ ഗള്‍ഫ് ന്യൂസ് അടക്കം ഗള്‍ഫ് മേഖലയിലെ നിരവധി മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആരും തന്നെ ജ്വല്ലറിയുടെ പേരോ ഉടമയുടെ പേരോ വ്യക്തമാക്കുന്നില്ല. ഇക്കാര്യത്തില്‍ ഇനിയും സ്ഥിരീകരണം ലഭിയ്ക്കേണ്ടതുണ്ട്. ഗള്‍ഫ് മലയാളികള്‍ക്ക് ഏറെ വിശ്വാസമുള്ള വ്യാപാര ശൃംഖലയായിരുന്നു അത്. .

ഗള്‍ഫ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ്. അറ്റ്‌ലസ് ജ്വല്ലറി തന്നെ ആണോ അത്?

ആയിരം കോടിയുടെ കടം

ആയിരം കോടിയുടെ കടം

ആയിരം കോടി രൂപയാണത്രെ ജ്വല്ലറി ഗ്രൂപ്പ് ഗള്‍ഫിലെ വിവിധ ബാങ്കുകളില്‍ നിന്നായി വായ്പയെടുത്തിട്ടുള്ളത്. 55 മില്യണ്‍ യുഎഇ ദിര്‍ഹം.

തിരിച്ചടവ് മുടങ്ങി

തിരിച്ചടവ് മുടങ്ങി

കുറച്ച് നാളായി ഈ വായ്പകളുടെ തിരിച്ചടവുകള്‍ മുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്തുകൊണ്ടായിരിയ്ക്കും ഇത്?

ബാങ്കുകളുടെ അടിയന്തര യോഗം

ബാങ്കുകളുടെ അടിയന്തര യോഗം

വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ 15 ബാഖുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ദുബായില്‍ വച്ച് അടിയന്തര യോഗം ചേര്‍ന്നതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പരാതിയ്ക്ക്

പരാതിയ്ക്ക്

കാര്യങ്ങള്‍ ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ജ്വല്ലറി ഗ്രൂപ്പിനെതിരെ യുഎഇ സെന്‍ട്രല്‍ ബാങ്കില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.

പ്രതികരണമില്ല

പ്രതികരണമില്ല

ഗ്രൂപ്പിന്റെ സ്ഥാപനക ചെയര്‍മാനുമായി ബന്ധപ്പെടാന്‍ ബാങ്കുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. സെക്രട്ടറിയേയും ബന്ധപ്പെടാനാകുന്നില്ല.

അമ്പതോളം ഷോപ്പുകള്‍

അമ്പതോളം ഷോപ്പുകള്‍

ഗ്രൂപ്പിന് കീഴില്‍ യുഎഇ, കുവൈത്ത്, സൗദി എന്നിവിടങ്ങളിലായി അമ്പതോളം ഷോപ്പുകളുണ്ട്. ഹെല്‍ത്ത് കെയര്‍ മേഖലയിലും അടുത്തിടെ സ്ഥാനമുറപ്പിച്ചിരുന്നു.

കടകളില്‍ സ്വര്‍ണമില്ല

കടകളില്‍ സ്വര്‍ണമില്ല

പലയിടത്തും ഷോപ്പുകള്‍ തുറന്ന് വച്ചിട്ടുണ്ടെങ്കിലും എവിടെയും സ്വര്‍ണാഭാരണങ്ങള്‍ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. ടാഗിങിന് വേണ്ടി പ്രധാന ഓഫീസിലേയ്ക്ക കൊണ്ടുപോയി എന്നാണ് വിശദീകരണം.

ദുബായില്‍ കേസ്?

ദുബായില്‍ കേസ്?

പല ചെക്കുകളും മടങ്ങിയതോടെ ചില ബാങ്കുകള്‍ ജ്വല്ലറി ഉടമയ്‌ക്കെതിരെ ദുബായ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അറ്റ്‌ലസ് ജ്വല്ലറിയോ

അറ്റ്‌ലസ് ജ്വല്ലറിയോ

ഗള്‍ഫ്‌ന്യൂസ് നല്‍കുന്ന സൂചകള്‍ അറ്റ്‌ലസ് ജ്വല്ലറിയെ കുറിച്ച് തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Officials of 15 banks met in Dubai on Wednesday to discuss growing concerns over the financial health of a major jewellery chain which owes an estimated Dh550 million to them and has allegedly defaulted on payments.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X