കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

26 വയസ്സില്‍ താഴെ പ്രായമുള്ളവരില്‍ 70 ശതമാനവും വാര്‍ത്തകള്‍ അറിയുന്നത് സാമൂഹിക മാധ്യമങ്ങള്‍ വഴി

Google Oneindia Malayalam News

ദോഹ: ഇന്റെര്‍നെറ്റ് വ്യാപകമായതോടെ ലോകത്തുള്ള സകല കാര്യങ്ങള്‍ക്കും സോഷ്യല്‍ മീഡിയകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ദനവാണ് സംഭിവിക്കുന്നതെന്നും, ഇക്കാര്യത്തില്‍ ഖത്തര്‍ ഒട്ടും പിറകിലല്ലെന്നും ഖത്തര്‍ വിവര സാങ്കേതിക വിദ്യാ വകുപ്പ് മന്ത്രി ഡോ.ഹെസ്സ അല്‍ ജാബര്‍ വ്യക്തമാക്കി. എട്ടിനും പതിനഞ്ച് വയസ്സിനും ഇടയില്‍ പ്രായമായ 50 ശതമാനം ഖത്തറി യുവാക്കള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ഉണ്ട്. 24 വയസ്സില്‍ താഴെ പ്രായമായ അറബ് യുവാക്കളില്‍ 75 ശതമാനവും സാമൂഹിക മാധ്യമങ്ങളെ ആശ്രയിക്കുന്നവരാണെന്നും, ഒന്‍പതിനും 16 നും ഇടയിലുള്ള 27 ശതമാനം പേര്‍ക്കും സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ ഇന്റര്‍നെറ്റിലെ ചില ചതിക്കുഴികള്‍ മനസ്സിലാക്കാതെ പലരും വഞ്ചിതരാകുന്നുണ്ടെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. ഉപയോക്താക്കളുടെ സംരക്ഷണം മര്‍മ്മ പ്രധാനമാണെന്നും ഇത്തരക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി സമഗ്രമായ നിയമം നടപ്പിലാക്കാന്‍ രാജ്യം ഒരുങ്ങുന്നതായും അദ്ധേഹം സൂചിപ്പിച്ചു.

social-network

പുതിയ നിയമം അടുത്ത വര്‍ഷം ആദ്യത്തോടെ നടപ്പിലാക്കാനാണ് വിവരസാങ്കേതിക വിദ്യാ മന്ത്രാലയം (ഐ.ടി.സി) പദ്ധതി തയ്യാറാക്കുന്നത്. ഖത്തറില്‍ മാത്രം ഏതാണ്ട് 8000 ത്തോളം കമ്പനികളാണ് തങ്ങളുടെ ഉല്‍പന്നങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വിറ്റഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ഡിജിറ്റല്‍ പ്രൈവസി നിയമം തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ഐ.സി.ടി ഖത്തര്‍ സി.ഇ.ഒ ഖാലിദ് അല്‍ ഹഷ്മി പറഞ്ഞു.

English summary
People aged under 26 depends to get news on social networks now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X