കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഇനി സോളാര്‍ പവര്‍ മാത്രമാണ് പ്രയോഗികം പ്രൊഫ.കെ.അരവിന്ദാക്ഷന്‍

Google Oneindia Malayalam News

ഷാര്‍ജ: മഹാത്മാഗാന്ധിയും, കാറല്‍ മാര്‍ക്‌സും,ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമൊക്കെ പ്രകൃതി സംരക്ഷണത്തെ കുറിച്ച് നടത്തിയിട്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഇനിയെങ്കിലും കുട്ടികള്‍ക്കിടയില്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ നമ്മുടെ അദ്ധ്യാപക വര്‍ഗം തയ്യാറായെങ്കിലെന്ന് ആശിക്കുകയാണെന്ന് പ്രൊഫ.കെ.അരവിന്ദാക്ഷന്‍ അഭിപ്രായപ്പെട്ടു. പ്രകൃതി സംരക്ഷണത്തില്‍ ഇനി എന്തെങ്കിലും പ്രതീക്ഷയുണ്ടെങ്കില്‍ അത് പുതിയ തലമുറയില്‍ മാത്രമാണെന്നും ജലദൗര്‍ഭല്യം അനുഭവപ്പെടുന്ന കേരളത്തില്‍ ഹൈഡ്രോ ഇലട്രിക് പവറിന് ഇനി പ്രസക്തി ഇല്ലെന്നും സോളാര്‍ പവറാണ് പ്രായോഗികമെന്നും എഴുത്തുകാരനും എറണാകുളം മഹാരാജാസ് കോളേജിലെ മുന്‍ പ്രൊഫസറുമായ അദ്ദേഹം പറഞ്ഞു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറി കമ്മിറ്റി സംഘടിപ്പിച്ച ലോക ഭൗമദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പ്രസിഡന്റ് അഡ്വ.വൈ.എ.റഹീമിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍ സ്വാഗതവും ലൈബ്രറി കമ്മിറ്റി കണ്‍വീനര്‍ സുനില്‍ രാജ് നന്ദിയും പറഞ്ഞു.

profkaravindhakshan

വിദ്യാര്‍ത്ഥികളുടെ ചിത്രരചനാ മത്സരം, പത്രക്കടലാസ് ശേഖരണ മത്സരം, മരം നട്ടുപിടിപ്പിക്കല്‍,വിദ്യാര്‍ത്ഥികളുടെ ഭൗമദിനവുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പ്രൊഫ.കെ.അരവിന്ദാക്ഷന്‍ വിതരണം ചെയ്തു.

English summary
Prof.K Aravindhakshan; Only Solar power will be practical in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X