കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ അവേര്‍നസ് ക്ലാസ്സും സൗജന്യ പരിശോധനയും വെള്ളിയാഴ്ച

Google Oneindia Malayalam News

ദുബായ്: കെ.എം.സി.സി ദുബായ് കമ്മിറ്റി മെഡിയോര്‍ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ അവേര്‍നസ് ക്ലാസ് വെള്ളിയാഴ്ച (04/09/2015) രാത്രി എട്ടുമണിക്ക് ദുബായ് കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് വെച്ച് നടക്കും. ആധുനിക കാലഘട്ടത്തില്‍ നമ്മുടെ സമൂഹത്തില്‍ കൂടുതലായി കണ്ടു വരുന്ന പ്രോസ്‌റ്റെറ്റ് കാന്‍സര്‍ എന്ന അസുഖത്തെ ആസ്പദമാക്കിയാണ് അവയര്‍നെസ് ക്ലാസ്സ് സംഘടിപ്പികുന്നത്.

പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നതും മൊത്തം ക്യാന്‍സറില്‍ രണ്ടാം സ്ഥാനത്തുള്ള ഈ ക്യാന്‍സര്‍, വരുന്ന മുറക്ക് പല ഭാഗത്തേക്കും പടരാന്‍ സാധ്യതയുള്ളതാണ്. രോഗം മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞാല്‍ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ പറ്റുന്നതാണ് ഈ ക്യാന്‍സര്‍. പുരുഷന്മാര്‍ക്ക് വളരെ പ്രയോജനപ്പെടുന്ന രൂപത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സും, ഡോക്റ്ററുമായുള്ള ചോദ്യോത്തര വേളയും സംഘടിപ്പിച്ചിട്ടുണ്ട്.

cancer

ക്ലാസ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ സ്‌ക്രീനിംഗ് ടെസ്റ്റായ പി.എസ്.എയുടെ സൗജന്യ കൂപ്പണ്‍ നല്‍കുന്നതാണ്. മുന്‍കൂട്ടി രോഗം മനസിലാക്കാന്‍ ഈ ടെസ്റ്റ് ഉപകാരപ്പെടും. കൂടാതെ മെഡിയോര്‍ ഹോസ്പ്പിറ്റലിലെ സ്‌പെഷലിസ്റ്റ് ഡോക്ടറുടെ പരിശോധനയും ലഭ്യമാകും. പ്രശസ്ത യൂറോളജിസ്റ്റ് ഡോ: ദീപക് ജനാര്‍ദ്ദനന്‍(മെഡിയോര്‍ ഹോസ്പ്പിറ്റല്‍) ക്ലാസ്സിന് നേതൃത്വം നല്‍കും. എല്ലാ പ്രവാസികളെയും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ആക്റ്റിംഗ് ജന:സെക്രട്ടറി ആര്‍.ശുക്കൂര്‍ എന്നിവര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04 2727773 055 7940407

English summary
Prostate Cancer Awarness class and free testing at Dubai KMCC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X