കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിലെ പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസം; തൊഴിലുടമയ്‌ക്കെതിരായ പരാതികള്‍ കേള്‍ക്കാന്‍ പുതിയ സംവിധാനം

  • By Desk
Google Oneindia Malayalam News

തൊഴിലുടമകളുടെ പീഡനത്താല്‍ കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമായി ഖത്തറില്‍ പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഇതുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഒപ്പുവച്ചു. തൊഴിലാളികളുടെ പരാതികളില്‍ സത്വര നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ലേബര്‍ ഡിസ്പ്യൂട്ട് റെസല്യൂഷന്‍ കമ്മിറ്റി രൂപീകരണത്തിനുള്ള ശുപാര്‍ശയിലാണ് 2017ലെ 13ാം നമ്പര്‍ നിയമമായി അമീര്‍ ഒപ്പിട്ടത്.

പ്രധാനമായും സ്വകാര്യ കമ്പനികളിലെ തൊളിലാളികളെ ഉദ്ദേശിച്ചുള്ളതാണ് നിയമം. സര്‍ക്കാര്‍ മന്ത്രാലയങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, ഖത്തര്‍ പെട്രോളിയത്തിലെയും സഹോദര സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, വീട്ടുവേലക്കാര്‍, വീട്ടുഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ നിയമത്തിന്റെ പരിധിയില്‍ വരില്ല.

qatar

ലേബര്‍ ആന്റ് സോഷ്യല്‍ അഫയേഴ്‌സ് മന്ത്രാലയത്തിനു കീഴിലാണ് പ്രശ്‌നപരിഹര കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച് അന്യായമായി പിരിച്ചുവിടുക, റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കി നല്‍കാതിരിക്കുക, താമസസ്ഥലത്ത് നിന്ന് പുറത്താക്കുക, ശമ്പളം നല്‍കാതിരിക്കുക തുടങ്ങിയ വിഷയങ്ങളില്‍ കമ്മിറ്റിക്ക് പരാതി നല്‍കാം. ആദ്യം വിഷയം മുതലാളിയുമായി സംസാരിച്ച് പ്രശ്‌നപരിഹാരത്തിന് ശ്രമം നടത്തണം. അത് പരാജയപ്പെട്ടാല്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിക്കണം. ഇവിടെയും പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെങ്കിലാണ് കമ്മിറ്റിയെ സമീപിക്കേണ്ടത്.

പരാതി ന്യായമായെന്നു കണ്ടാല്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കമ്മിറ്റി സ്വീകരിക്കും. പരാതി നല്‍കി മൂന്നാഴ്ചയ്ക്കകം തീരുമാനം കൈക്കൊള്ളുമെന്നതാണ് നിയമത്തിന്റെ പ്രധാന സവിശേഷത. കോടതികളിലെ സാങ്കേതിക പ്രശ്‌നങ്ങളും കാലതാമസവും ഇവിടെയുണ്ടാവില്ല. കമ്മിറ്റിയുടെ തീരുമാനം ഉടനടി നടപ്പിലാക്കാന്‍ ഉടമകള്‍ ബാധ്യസ്ഥരായിരിക്കും. സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ നിമയിക്കുന്ന കീഴ്‌ക്കോടതി ജഡ്ജിയായിരിക്കും കമ്മിറ്റിയുടെ തലവന്‍. കമ്മിറ്റി തീരുമാനത്തിനെതിരേ അപ്പീല്‍ പോവാനും തൊഴിലാളികള്‍ക്ക് അവസരമുണ്ടായിരിക്കും.

English summary
Employees in Qatar should soon have an easier and quicker way to pursue grievances against their bosses, after the Emir approved a new law this week. The legislation, Labor Law No. 13 of 2017, establishes a Labor Dispute Resolution Committee that allows employees to circumvent the court system
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X