കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ചിത്രം ഫേസ്ബുക്കില്‍; ഖത്തറിലെ മലയാളി അധ്യാപികയെ പുറത്താക്കി

  • By Soorya Chandran
Google Oneindia Malayalam News

ദോഹ: നരേന്ദ്രമോദിയെ അപകൂര്‍ത്തിപ്പെടുത്തുന്ന ചിതരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു എന്നാരോപിച്ച് ഖത്തറിലെ മലയാളി അധ്യാപികയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. എംഇഎസ് ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയെ ആണ് പിരിച്ചുവിട്ടത്.

നരേന്ദ്രമോദിയുടെ ചിത്രത്തില്‍ നായ മൂത്രമൊഴിക്കുന്ന ചിത്രമായിരുന്നു അധ്യാപിക ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഇത് ഒരു അധ്യാപികക്ക് ചേര്‍ന്ന പണിയല്ലെന്ന് പറഞ്ഞാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടി.

ഫേസ്ബുക്കില്‍ നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുള്ള ചിത്രമാണിത്. ഇത് താന്‍ വരച്ചതല്ലെന്നും അധ്യാപിക സ്‌കൂള്‍ അധികൃതരോട് വ്യക്തമാക്കിയെങ്കിലും നടപടിയില്‍ മാറ്റമുണ്ടായില്ല. ആദ്യം മൂന്ന് ദിവസത്തേക്ക് സസ്‌പെന്റ് ചെയ്യുകയാണ് ഉണ്ടായത്. പിന്നീട് പുറത്താക്കുകയായിരുന്നു.

Narendra Modi

നാട്ടില്‍ നടക്കുന്ന കാര്യങ്ങളോടുള്ള സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നാണ് അധ്യാപിക പറയുന്നത്. മോദിയെ മനപ്പൂര്‍വ്വം അധിക്ഷേപിക്കണം എന്ന് ആഗ്രഹിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു.

എന്നാല്‍ അധ്യാപികക്ക് ചേര്‍ന്നതല്ല ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ചിത്രം എന്നാണ് സ്‌കൂള്‍ അധികൃതരുടെ പക്ഷം. അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും മാതൃകയാകണം. സംഭവത്തില്‍ സ്‌കൂളിന്റെ പേരും ലോഗോയും അധ്യാപകയുടെ പോസ്റ്റില്‍ വന്നിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

എന്നാല്‍ എങ്ങനെയാണ് സ്‌കൂളിന്റെ പേരും ലാേഗോയും തന്റെ പോസ്റ്റില്‍ കടന്ന് വന്നതെന്ന് അറിയില്ലെന്നാണ് അധ്യാപിക പറയുന്നത്. ഈ ചിത്രം ഷെയര്‍ ചെയ്തതിന് ശേഷം തനിക്ക് ഫേസ്ബുക്കില്‍ പല ഭീഷണികളും വന്നുവെന്നും അവര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്തായാലും ഖത്തറിലെ മലയാളി സമൂഹത്തില്‍ വലിയ പ്രതിഷേധമാണ് ഈ സംഭവം ഉണ്ടാക്കിയിട്ടുള്ളത്. ജനാധിപത്യാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണിതെന്നാണ് ആക്ഷേപം.

English summary
Qatar : Malayali teacher forced to quit over Modi caricature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X