സൗദിയില്‍ പേമാരി നാശം വിതയ്ക്കുന്നു, ഒരു മരണം, കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

അസീര്‍ പ്രവശ്യയിലുണ്ടായ കനത്ത മഴയില്‍ ജനജീവിതം ദുസഹമായി. പ്രളയത്തില്‍ ഒരാള്‍ മരിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

  • Published:
  • By: Desk
Subscribe to Oneindia Malayalam
റിയാദ്; അസീര്‍ പ്രവശ്യയിലുണ്ടായ കനത്ത മഴയില്‍ ജനജീവിതം ദുസഹമായി. പ്രളയത്തില്‍ ഒരാള്‍ മരിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. മലയിടിച്ചിലില്‍ അസീറിലെ റോഡ് ഗതാഗതം സ്തംഭിച്ചു. നിരവധി വാഹനങ്ങള്‍ വെള്ളത്തിനടിയില്‍പ്പെട്ടിട്ടുണ്ട്. വാഹനത്തില്‍ കുടുങ്ങി കിടന്ന നൂറ് കണക്കിന് ആളുകളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി.

അബഹ അല്‍മന്‍സ്‌ക് ജില്ലയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് വിദേശിയെയും ഒരു സൗദി ബാലനെയും കാണാതായി. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അബഹയിലും അസീര്‍ പ്രവശ്യയിലെ വിവിധ സ്ഥലങ്ങളില്‍ നിരവധി കാറുകള്‍ ഒഴുക്കില്‍പ്പെട്ടിട്ടുണ്ട്.

45 വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്

അബഹയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസും അഹദ് റുഫൈദയില്‍ 45 വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസും ബസുകള്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പുറത്തെടുത്തു.

കനത്ത മഴ

അബഹ, ദഹ്‌റാന്‍ അല്‍ജുനൂബ്, ബല്‍ഖരന്‍, രിജാല്‍, മഹായില്‍, സറാത്ത് ഉബൈദ, ഖമീസ് മുശൈത്ത്, ബാരീഖ്, തന്നൂമ, മജാരിദ, ബല്‍ഹമര്‍, ബല്‍സമര്‍, വാദിയാന്‍, അഹ്ദ് റുഫൈദ, മദീന അസ്‌കരി എന്നിവടങ്ങളില്‍ കനത്ത മഴ പെയ്തു.

ചുരം റോഡുകള്‍ അടച്ചു

അബഹ ഖമീസ് മുശൈത്ത് റോഡില്‍ നിരവധി കാറുകള്‍ വെള്ളത്തിനടിയിലായി. പാറയിടിച്ചിലിനുള്ള സാധ്യതയുള്ളതിനാല്‍ ചുരം റോഡുകള്‍ സിവില്‍ ഡിഫന്‍സ് അടച്ചിട്ടു. കൂറ്റന്‍ പാറ പതിച്ച് ഹസ്‌ന ചുരം റോഡില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.

ഖമീസ്-റിയാദ് റോഡിലും

ഖമീസ്-റിയാദ് റോഡിലുള്ള ഷറഫിയ ഓവര്‍ ബ്രിഡ്ജിനിടയില്‍ നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പലയിടത്തും കൃഷിയിടങ്ങളില്‍ വെള്ളം കയറിയതോടെ വ്യാപകമായി പച്ചക്കറികള്‍ നശിച്ചു.

English summary
Rainstorms wreak havoc in Saudi.
Please Wait while comments are loading...