കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെരുപ്പടാാാ....ദുബായില്‍ ആവേശത്തിരയിളക്കി കബാലി...

Google Oneindia Malayalam News

ദുബായ്: ഗള്‍ഫ് ചരിത്രത്തില്‍ പുതിയ അദ്ധ്യായം തീര്‍ത്ത് തമിഴകത്തിന്റെ തലൈവര്‍ രജനിയുടെ കബാലി തിയ്യറ്ററുകളിലെത്തി. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റിംങ് തന്ത്രങ്ങള്‍ പരീക്ഷിച്ച രജനി ചിത്രം കബാലി ഗള്‍ഫിലും ചരിത്രമെഴുതി.

ഗള്‍ഫിലെ മിക്ക തിയ്യറ്ററുകളിലും അടുത്ത ഏതാനും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ മുന്‍കൂട്ടി വിറ്റഴിഞ്ഞു. ഇന്ത്യയില്‍ റിലീസാവുന്നതിന് ഒരു ദിവസം മുന്‍പെ ഗള്‍ഫിലെത്തിയ കബാലിയുടെ ആദ്യ പ്രദര്‍ശനം കാണാന്‍ ആയിരങ്ങളാണ് ദുബായിലെ വിവിധ തിയ്യറ്ററുകളിലെത്തിയത്.

kabali-gulf-1

ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്ന് അവധി എടുത്തും ജോലി നേരെത്തെ പൂര്‍ത്തിയാക്കി സിനിമ കാണാന്‍ എത്തിയവരും തിയ്യറ്ററിന് പുറത്ത് ആവേശത്തിരയിളക്കി. കബാലി എന്ന ആര്‍പ്പ് വിളിയും നമ്മ തലൈവര്‍ വീണ്ടും എന്ന ആരവവും വിദേശികളെയും അമ്പരപ്പിച്ചു.

രജനി ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ കബാലി ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് തീയ്യറ്ററിലെത്തിയത്. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് മലയാളികളടക്കം ആയിരങ്ങള്‍ തിയ്യറ്ററില്‍ കയറിക്കൂടാന്‍ തിക്കും തിരക്കും കൂട്ടി.

kabali-gulf-2

പ്രമുഖ അഡ്വര്‍ടൈസിംങ് കമ്പനിയായ ഇക്വറ്റി പ്ലസ്സ് ദേര വോക്‌സ് സിനിമയില്‍ സംഘടിപ്പിച്ച പ്രീമിയര്‍ പ്രദര്‍ശനം കാണാന്‍ യുഎഇ ലെ പ്രമുഖരും, മാധ്യമ പ്രവര്‍ത്തകരും എത്തി. കാണികളെ ആവേശത്തിലാക്കി രജനി ചിത്രങ്ങളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ ഫല്‍ഷ് മോബ് ഏവരെയും അമ്പരിപ്പിച്ചു. ചിത്രത്തില്‍ രജനിയെ ആദ്യമായി കാണിക്കുന്ന രംഗം സ്‌ക്രീനില്‍ തെളിഞ്ഞതോടെ തിയേറ്ററിനുനുള്ളില്‍ കൂക്ക് വിളിയും, പാര്‍ട്ടി പോപ്‌സുകള്‍ പൊട്ടിച്ചും ആരാധകര്‍ തങ്ങളുടെ ആവേശം വാനോളം ഉയര്‍ത്തി.

kabali-gulf-3

യുഎഇ ലെ വിവിധ ഭാഗങ്ങളിലും ചില ലേബര്‍ ക്യാമ്പുകളിലും ദിവസങ്ങള്‍ക്ക് മുന്‍പെ കബാലിയുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ചിരുന്നു. ടിക്കറ്റ് ലഭിക്കാത്തവര്‍ ഇത്തരം കട്ടൗട്ടറുകള്‍ക്ക് മുന്നില്‍ നിന്നും സെല്‍ഫിയെടുത്തും സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തും കബാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

English summary
Rajinikanth 'Kabali' mania hits Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X