കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താം തരം തുല്യതാ കോഴ്സ് അഞ്ചാം ബാച്ച് രജിസ്ട്രേഷന്‍ ആരംഭിച്ചു.

Google Oneindia Malayalam News

ദുബായ്: കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഗള്‍ഫ് മലയാളികള്‍ക്കായി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സ് അഞ്ചാം ബാച്ച് രജിസ്ട്രേഷന്‍ ദുബായ് കെ.എം.സി.സി.യില്‍ തുടരുന്നു. വിവിധ കാരണങ്ങളാല്‍ പഠനം പൂര്‍ത്തിയാക്കാനാവാതെ ഗള്‍ഫ് രാജ്യങ്ങളിലെത്തി ജോലി ചെയ്യുന്നവര്‍ക്ക് ഇതുവഴി കൂടുതല്‍ ഉയര്‍ന്ന അവസരങ്ങള്‍ ലഭിക്കും. 2017 സെപ്തംബറിലാണ് തുല്യതാ പരീക്ഷ നടക്കുക. പരീക്ഷാ കേന്ദ്രം ദുബായിയില്‍ ആയിരിക്കും. പഠിതാക്കള്‍ക്കു വേണ്ടി ദുബായ് കെ.എം.സി.സി. നടത്തുന്ന സൗജന്യ സമ്പര്‍ക്ക പഠന ക്ലാസ്സുകള്‍ 2016 ഒക്ടോബറില്‍ അല്‍ ബറാഹ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ ആരംഭിക്കും.

വെള്ളിയാഴ്ചകളില്‍ കാലത്ത് 8 മണി മുതല്‍ 12 മണിവരെയാണ് ക്ലാസ്സ് നടക്കുക. ഏഴാം തരം പാസ്സാവുകയും പത്താം തരത്തിന് മുമ്പ് പഠനം നിര്‍ത്തുകയും ചെയ്തവര്‍, 2011 ലോ മുമ്പോ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി പരാജയപ്പെട്ടവര്‍, കേരള സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷ പാസ്സായവര്‍ എന്നിവര്‍ക്കെല്ലാം ഈ കോഴ്സില്‍ ചേരാവുന്നതാണ്. അപേഷകന്‍ 2016 ജൂണ്‍ ഒന്നിന് 17 വയസ്സ് പൂര്‍ത്തിയായിരിക്കണം. 2016 ആഗസ്റ്റ് 30 വരെയാണ് രജിസ്ട്രേഷന്‍ കാലാവധി. രജിസ്ട്രേഷന്‍ ഫോറം പൂരിപ്പിക്കുന്നതിനും ഫീ അടക്കുന്നതിനുമുള്ള സൗകര്യം ദുബായ് കെ.എം.സി.സി. അല്‍ ബാറാഹ ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്.

10th

അപേക്ഷാ ഫോറംhttp://www.literacymissionkerala.org എന്ന വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. കോഴ്സ് ഫീ 650 ദിര്‍ഹം രണ്ട് ഗഡുക്കളായി അടക്കാനും സൗകര്യമുണ്ട്. അപേക്ഷകര്‍ വിസ പേജ് അടക്കമുള്ള പാസ്സ്പോര്‍ട്ട് കോപ്പി, രണ്ട് പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ എന്നിവയും ഏഴാം തരം പാസ്സായ സര്‍ട്ടിഫിക്കറ്റ്, ടി.സി., പഠിച്ച സ്‌കൂളില്‍ നിന്നുള്ള ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ് ഇവയില്‍ ഏതെങ്കിലും ഒന്ന് എന്നിവ സമര്‍പ്പിക്കേണ്ടതാണ്. എസ്.എസ്.എല്‍.സി. പാസ്സാകാന്‍ കഴിയാതെ പോയ മുഴുവന്‍ പ്രവാസി സഹോദരീ സഹോദരന്മാരും ഈ സുവര്‍ണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും പത്താം തരം സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കുന്നതിന് എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നും ദുബായ് കെ.എം.സി.സി. പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ, ജനറല്‍സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി. ഇസ്മായില്‍ എന്നിവര്‍ അറിയിച്ചു.

കോഴ്സിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് ദുബായ് കെ.എം.സി.സി. 'മൈ ഫ്യൂച്ചര്‍' ചെയര്‍മാന്‍ അഡ്വ: സാജിദ് അബൂബക്കര്‍ (050 5780225) സാക്ഷരതാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഷഹീര്‍ എം. (050 7152021) ദുബായ് കെ.എം.സി.സി. ഓഫീസ് (04 2727773) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

English summary
Registration of 5th batch of equivalent course for 10th standard has been started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X