കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാന്‍: പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് പണമയക്കുന്നതിന് ചെലവേറും

  • By Meera Balan
Google Oneindia Malayalam News

മസ്‌ക്കറ്റ്: ഒമാനിലെ പ്രവാസികള്‍ക്ക് ഇനി നാട്ടിലേയ്ക്ക് പണമയക്കുന്നതിന് ചെലവ് കൂടും. നാട്ടിലേയ്ക്ക് പണമടയ്ക്കുന്നതിന് രണ്ട് ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ഒമാനിലെ മജ്‌ലിസ് അല്‍ ഷൂറ കൗണ്‍സില്‍ തീരുമാനിച്ചു. ഞായാറാഴ്ചയാണ് കൗണ്‍സില്‍ അംഗങ്ങളുടെ ആവശ്യത്തെത്തുടര്‍ന്ന് ഷൂറ കൗണ്‍സില്‍ ഉത്തരവ് പുറത്തിറക്കിയത്. ധനക്കമ്മി ബാലന്‍സ് ചെയ്യുന്നതിന് വേണ്ടിയാണ് പണമടയ്ക്കുന്നതിന് രണ്ട് ശതമാനം നികുതി ഈടാക്കുന്നത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം നാട്ടിലേയ്ക്ക് പണമയക്കുന്നതിന് ഇനി ചെലവ് വളരെ കൂടും.

ആഗോള വിപണിയില്‍ എണ്ണ വിലയില്‍ ഉണ്ടായ കുറവ് ഒമാന്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളെ കാര്യമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഉണ്ടാകുന്ന ധനക്കമ്മി മറികടക്കുന്നതിന് വേണ്ടിയാണ് പണമയക്കുന്നതിന് ടാക്‌സ് ഈടാക്കുന്നത്. ഒമാനിലുള്ള 1.9 മില്ല്യണ്‍ പ്രവാസികളെയാണ് പുതിയ താരുമാനം ബാധിയ്ക്കുന്നത്.

Money

എണ്ണയില്‍ നിന്നുള്ള വരുമാനമാണ് രാജ്യത്ത് പ്രധാനമായും ലഭിയ്ക്കുന്നത്. എന്നാല്‍ ഇതില്‍ കുറവ് രേഖപ്പെടുത്തിയതോടെ പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടുകയാണ് ജിസിസി രാജ്യങ്ങള്‍ ഉള്‍പ്പടെയുള്ളവ. എന്നാല്‍ പണമയക്കുന്നതിന് നികുതി ഈടാക്കുന്നത് ഹവാല ഇടപാടുകളിലേയ്ക്കും അവയുടെ വ്യാപനത്തിനും ഇടയാക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു. നികുതി ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം വ്യാപകമാണ്. ഷൂറ കൗണ്‍സിലിലെ ഇക്കണോമിക് ആന്റ് ഫിനാന്‍സ് കമ്മിറ്റിയാണ് തീരുമാനം പുറത്ത് വിട്ടത്.

2013 ല്‍ ഒമാനില്‍ നിന്നും 3.502 ബില്ല്യണ്‍ ഒമാന്‍ റിയാലാണ് പ്രവാസികള്‍ നാട്ടിലേയ്ക്ക് അയച്ചത്. 2012 ല്‍ ഇത് 3.109 ബില്യണ്‍ ആയിരുന്നു. 12.6 ശതമാനത്തിന്റെ വര്‍ധനയാണ് ഒരു വര്‍ഷത്തിനിടെ ഉണ്ടായത്. നികുതി ഈടാക്കുകയാണെങ്കില്‍ പ്രതിവര്‍ഷം 60 മില്ല്യണ്‍ ഒമാന്‍ റിയാല്‍ സര്‍ക്കാരിന് നികുതിയായി ലഭിയ്ക്കും. നിലവിലെ സാഹചര്യത്തില്‍ ഈ തുക ഒമാന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഏറെ ആവശ്യമാണ്. ഒമാനില്‍ സ്വകാര്യമേഖലയില്‍ പണിയെടുക്കുന്നവരാണ് അധികം പ്രവാസികളും.

English summary
A tax on the billions of rials expatriates send home every year would add OMR60 million to Oman's coffers, say Majlis Al Shura members who have called for a 2 per cent levy on remittances
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X