കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനസ്സിലനുഭൂതിയുടെ സംഗീതം പെയ്തിറങ്ങിയ കാസര്‍കോട് ജില്ല കെ എം സി സി പ്രവാസീയം നവ്യാനുഭവമായി

Google Oneindia Malayalam News

ജിദ്ദ: സങ്കര ഭാഷയുടെ സംഗമഭൂമിയായ കാസര്‍കോട് നിവാസികളുടെ ആഘോഷകരമായ ഒത്തുചേരലിന് വേദിയൊരുക്കിയ കാസര്‍കോട് ജില്ല കെ എം സി സി യുടെ പ്രവാസീയം 2015 സംഘാടന മികവുകൊണ്ടും അവതരണ ശൈലികൊണ്ടും പങ്കാളിത്തംകൊണ്ടും വേറിട്ട അനുഭവമായി.

ഹരിതരാഷ്ട്രീയത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചുവരികയാനെന്നും തീവ്രവാദ ഫാസിസ്റ്റ് ആശയാദര്‍ഷങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ പൊതു സമൂഹം മുസ്ലിം ലീഗ്പ്രസ്ഥാനത്തോടൊപ്പം അണി ചേരണമെന്നും കാസര്‍കോട് ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം സി കമറുദ്ധീന്‍ പറഞ്ഞു . പ്രവാസീയം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . മലയാളക്കരയില്‍ നടന്നുകൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തന ങ്ങളുടെയെല്ലാം സ്രോതസ്സ് കെ എം സി സി യാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പ്രസിഡന്റ്‌റ് ഹസ്സന്‍ ബത്തേരി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഏറനാട് നിയിജക മണ്ഡലം എം എല്‍ എ പി കെ ബഷീര്‍ മുഖ്യാതിഥിയായിരുന്നു.

ചെയര്‍മാന്‍ അന്‍വര്‍ ചെരങ്കൈ സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും റിപ്പോര്‍ട്ടും അവതരിപ്പിച്ചു .ഉല്‍ഘാടന സമ്മേളനത്തില്‍ നാഷണല്‍ കമ്മറ്റി ആക്റ്റിംഗ് പ്രസിടന്റ്‌റ് പി ടി മുഹമ്മദ്, സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ്‌റ് അഹമ്മദ് പാളയാട്ട്, ഫായിദ അബ്ദുറഹിമാന്‍, കെ വി എ ഗഫൂര്‍, സഹല്‍ തങ്ങള്‍, പി എം എ ജലീല്‍, റസാക്ക് മാസ്‌റര്‍, മജീദ് പുകയുര്‍, വി പി മുസ്തഫ, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

kasarkode-pravaseeyam

വൈകിട്ടുനാല് മണിക്ക് കുട്ടികള്‍ക്കുള്ള പെയിന്റിംഗ് മത്സരത്തോടെ പരിപാടിക്ക് തുടക്കമായി .ക്വിസ് മത്സരം കെ എം സി സി സെന്‍ട്രല്‍ കമ്മറ്റി ആക്‌സ്‌റിംഗ് സെക്രട്ടറി ഇ പി ഉബൈദുള്ളയും ബിരിയാണി മത്സരം കെ എം സി സി സെന്‍ട്രല്‍ കമ്മറ്റി കുടുംബ വേദി ചെയര്‍മാന്‍ സി കെ ശാക്കിറും സ്‌പോര്ടസ് മത്സരങ്ങള്‍ ഉമ്മര്‍ അറിപാമ്പ്ര യും ഉല്‍ഘാടനം ചെയ്തു . പി സി റഹമാന്‍,ഫസ്‌ന നൌഫല്‍ ,നജുമ റിയാസ് എന്നിവര്‍ വിധികര്‍ത്താക്കള്‍ ആയ ബിരിയാണി മത്സരത്തില്‍ റഷീദ ഷരീഫ് ഒന്നാം സ്ഥാനവും കുബ്ര ലത്തീഫ് രണ്ടാം സ്ഥാനവു, സഫിയ അന്‍വര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇര്‍ഷാദ് പുത്തൂര്‍ ക്വിസ് മാസ്റ്റര്‍ ആയ മത്സരത്തില്‍ കാസര്‍കോഡ് ടീം ,മഞ്ചേശ്വരം ടീം, ഉദുമ ടീം യഥാക്രമം ഒന്ന് രണ്ടു മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഫാത്തിമ ഇബ്രാഹിം, ഷാഹിദ അഷറഫ് എന്നിവര്‍ നിയന്ത്രിച്ച സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ക്വിസ് മത്സരത്തില്‍ ഷിറിന്‍ ഹമീദ്, മിസ്രിയ ഹമീദ് ,ഫാത്തിമ ഹെബ എന്നിവരുടെ ടീം ഒന്നാം സ്ഥാനവും ഫാത്തിമ ഷെസ, ശമന സുബൈര്‍, ആയിഷ എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മത്സര വിജയികള്‍ക്ക് കെ കെ എം സി സി സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാന്‍ പഴേരി കുഞ്ഞിമുഹമ്മദ്, നിസാം മമ്പാട് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കെ ജെ കോയയുടെ നിയന്ത്രണത്തില്‍ സുല്‍ഫി ബാബു രാജ്, ഹാരിസ് എന്നിവര്‍ അണിനിരന്ന ഓര്‍ക്കസ്ട്രയില്‍ നൂഹ് ബീമാപള്ളി അബ്ദുള്ള ഹിറ്റാച്ചി, എം സി കമരുദ്ധീന്‍, അഷ്‌റഫ് ഉപ്പള ,ഇബ്ബു ഭായി, റഫീഖ് കൊടിയമ്മ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഒപ്പനയും അറബിക് ഡാന്‍സും സദസ്സിനു ഉണര്‍വ്വേകി. അബ്ദുല്‍ ഖാദര്‍ മഹറാജ്, ഹനീഫ മുണ്ടക്കട്ക്ക, ജാഫര്‍ എരിയാല്‍, സമീര്‍ ചെരങ്കൈ, ഷഫീഖ് തൃക്കരിപ്പൂര്‍, അബ്ദുള്ള ചന്ദെര, അബൂബക്കര്‍ തൃക്കരിപ്പൂര്‍, ജലീല്‍ ചെര്‍ക്കള, റഹീം പള്ളിക്കര എന്നിവര്‍ പരിപാടിയുടെ സംഘാടകരായിരുന്നു.

English summary
Reunion of Kasaragod District people's 'Pravaseeyam' held at jeddah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X