കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ സുഹൃത്തുക്കള്‍ക്കു വേണ്ടി ബാങ്കിലൂടെ നാട്ടിലേക്ക് പണമയക്കാറുണ്ടോ? സൂക്ഷിക്കുക!!!

Google Oneindia Malayalam News

റിയാദ്: വിദേശികള്‍ വന്‍ തോതില്‍ രാജ്യത്തിനു പുറത്തേക്ക് പണമയക്കുന്നതു രാജ്യത്തിന്റെ ആഭ്യന്തര വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ ഓരോ വിദേശിയുടെയും പണമിടപാടുകള്‍ നിരീക്ഷണത്തിനു വിധേയമാക്കുന്നത് സാമ്പത്തിക വിഭാഗം കൂടുതല്‍ കര്‍ശനമാക്കി.

ഇഖാമയില്‍ രേഖപ്പെടുത്തിയ പ്രഫഷനും വരുമാനത്തിനും അനുസൃതമല്ലാത്ത രീതിയിലുള്ള ഇടപാടുകളാണു നിരീക്ഷിക്കപ്പെടുക. വന്‍ തോതില്‍ പണം പുറത്തേക്കൊഴുകുന്നത് ആഭ്യന്തര വരുമാനത്തില്‍ ഗണ്യമായ കുറവു വരുത്തുന്നതിനാല്‍ വിദേശികളുടെ പണമിടപാടുകള്‍ നിരീക്ഷിക്കുന്നതു വഴി ആഭ്യന്തര നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണു സാമ്പത്തിക വിദഗ്ധരുടെ കണക്കു കൂട്ടല്‍.

saudia-arabia

ഇഖാമയിലെ പ്രഫഷനും വരുമാനത്തിനും അനുസൃതമല്ലാത്ത രീതിയില്‍ വന്‍ തോതില്‍ പണമിടപാടു നടത്തിയ മലയാളികളടക്കമുള്ള വിദേശികളെ സൗദി അധികൃതര്‍ ചോദ്യം ചെയ്യാനായി നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. .

English summary
Riyadh: Foreigners in the country send money affects the country's domestic income
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X