കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് മേഖലയില്‍ ആദ്യത്തെ ഇകോമേഴ്‌സ് സ്‌റ്റോറിനു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടക്കം കുറിച്ചു

Google Oneindia Malayalam News

ദുബായ്: ഗള്‍ഫ് മേഖലയില്‍ ആരോഗ്യ രംഗത്തെ തന്നെ ആദ്യത്തെ ഇകോമേഴ്‌സ് സ്‌റ്റോറിനു തുടക്കമായി. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആസ്റ്റര്‍ ഫാര്‍മസിയുടെ ഇരുന്നൂറാമതു ഔട്ട്‌ലറ്റിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടന്നു. ദുബായിലെ ജനങ്ങള്‍ക്കു ആരോഗ്യരംഗവുമായി ബന്ധപ്പെട്ട എല്ലാ ഉല്പന്നങ്ങളും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചു വീടുകളില്‍ തന്നെ എത്തിക്കുക എന്ന പദ്ധതിയാണു aster online ലക്ഷ്യമിടുന്നത്.

നിലവില്‍ മേഖലയിലുള്ള 200 ആസ്റ്റര്‍ ഫാര്‍മസികളുടെ തന്നെ തുടര്‍ച്ചയായിട്ടാണ് aster online രൂപപ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈനിലൂടെ എല്ലാ തരം മരുന്നുകളും, പോഷകാഹാര ഉത്പന്നങ്ങള്‍, ആരോഗ്യസംബന്ധിയായ ഉപകരണങ്ങള്‍, ത്വക്ക് കേശ സംരക്ഷണ ഉത്പന്നങ്ങള്‍ തുടങ്ങി ആരോഗ്യ മേഖലയിലെ പതിനായിരത്തിലധികം എല്ലാവിധ ഉത്പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി ലഭ്യമാകും.

asteronline-comlaunch

ആരോഗ്യരംഗത്ത് ഏറ്റവും വിശ്വസ്തമായ സേവനം നടത്തുന്ന ആസ്റ്റര്‍ ഫാര്‍മസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തുകൊണ്ടു സച്ചിന്‍ തെണ്ടുല്‍ക്കര്‍ പറഞ്ഞു. ആരോഗ്യം, രോഗവിമുക്തമായ ജീവിതം, സമയം എന്നിവ ഒരുമിച്ചു കൊണ്ടുപോകേണ്ടതായുള്ള ഇന്നത്തെ തിരക്കേറിയ നഗര ജീവിതത്തില്‍, ആസ്റ്റര്‍ ഫാര്‍മസി തുടങ്ങിയ ആസ്റ്റര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഏറെ സവിശേഷവും, പ്രാധാന്യമേറിയതുമാണെന്നു സച്ചിന്‍ പറഞ്ഞു. ആസ്റ്റര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്ന ഈ നവീന സൗരംഭത്തിനു എല്ലാ വിധ ആശംസകളും നേരുന്നതായും അദ്ദേഹം അറിയിച്ചു.

sachintendulkar

യു.എ.ഇ ഭരണകൂടത്തിന്റെ വീക്ഷണത്തിനനുസരിച്ചു ആരോഗ്യ മേഖലയില്‍ ഇത്തരമൊരു ഓണ്‍ലൈന്‍ സ്‌റ്റോറിന് തുടക്കമിടാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ അഭിമാനിക്കുന്നതായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു. ഉപഭോക്താക്കളുടേയും, രോഗികളുടേയും ആവശ്യങ്ങള്‍ക്കനുസരിച്ചു ആരോഗ്യചെറുകിട വ്യവസായമേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഇത് വഴി കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലമായിട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന നിരവധി രോഗികള്‍ അവരുടെ മരുന്നുകളും മറ്റും മുന്‍കൂട്ടി വാങ്ങുന്നവരാണ്.

പലരും മികച്ച ആരോഗ്യ ഉപകരണങ്ങളും, മറ്റു ഉല്‍പ്പന്നങ്ങളും സ്വന്തമാക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന് ആസ്റ്റര്‍ ഫാര്‍മസി സി.ഇ.ഒ ജോബിലാല്‍ വാവച്ചന്‍ പറഞ്ഞു. 1987ല്‍ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിച്ചു തുടങ്ങിയ ആസ്റ്റര്‍ ഡി. എം ഹെല്‍ത്ത് കെയറിന്റെ ഭാഗമാണ് ആസ്റ്റര്‍ റീട്ടെയില്‍. ജി.സി.സി. രാജ്യങ്ങളില്‍ ഉടനീളം റീട്ടെയില്‍ ഫാര്‍മസി വിപണന രംഗത്ത് ആസ്റ്റര്‍ റീട്ടെയില്‍ മുന്നിട്ടു നില്ക്കുന്നു.

English summary
Sachin Tendulkar on Monday launched the first e-commerce store in the health and wellness space in the Gulf Cooperation Council
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X