കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ഉടക്ക്; ഹജ്ജ് വിമാനം ഇറങ്ങാന്‍ ഖത്തര്‍ അനുവദിക്കുന്നില്ലെന്ന് സൗദി എയര്‍ലൈന്‍

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദി രാജാവിന്റെ അതിഥികളായി ഖത്തരികളെ ഹജ്ജിന് കൊണ്ടുപോകാനുള്ള വിമാനം ദോഹയിലിറങ്ങാന്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് സൗദി അറേബ്യ എയര്‍ലെന്‍സ് ഡയരക്ടര്‍ ജനറല്‍ സാലിഹ് അല്‍ ജാസിര്‍. വിമാനം ഇറങ്ങാനുള്ള അനുമതിക്കായി ദിവസങ്ങള്‍ക്കു മുമ്പ് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും മറുപടി ലഭിച്ചില്ലെന്നതാണ് അദ്ദേഹത്തിന്റെ പരാതി.

ഖത്തറിനെതിരായ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെ നിന്നുള്ള തീര്‍ഥാടകര്‍ക്ക് അനുമതി നിഷേധിച്ച നടപടിയെ ഖത്തര്‍ വിമര്‍ശിച്ചിരുന്നു. തീര്‍ഥാടനകാര്യത്തില്‍ വിവേചനപരമാണ് സൗദിയുടെ നിലപാടുകളെന്നും ഹജ്ജ് വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ സൗദിക്ക് പ്രാപ്തിയില്ല എന്നുമായിരുന്നു ഖത്തറിന്റെ ആരോപണം. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച ഖത്തര്‍ രാജകുടുംബാംഗം ശെയ്ഖ് അബ്ദുല്ല ബിന്‍ അലി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സല്‍വ അതിര്‍ത്തി വഴി റോഡ് മാര്‍ഗം പ്രവേശനം അനുവദിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് തീര്‍ഥാടകര്‍ ഹജ്ജിനെത്തുകയും ചെയ്തു.

plane-

എന്നാല്‍ ഖത്തരി തീര്‍ഥാടകരെ സ്വന്തം ചെലവില്‍ നേരിട്ട് ജിദ്ദയിലെത്തിക്കുന്നതിന് സൗദി അറേബ്യന്‍ എയര്‍ലൈന്‍ വിമാനങ്ങള്‍ ദോഹ എയര്‍പോര്‍ട്ടിലേക്ക് അയക്കാനുള്ള സൗദി രാജാവിന്റെ തീരുമാനത്തിന് ഖത്തര്‍ ഉടക്കുവെക്കുകയായിരുന്നു.

ശെയ്ഖ് അബ്ദുല്ല ബിന്‍ അലിയുടെ മധ്യസ്ഥ ചര്‍ച്ചയില്‍ ഖത്തറിനുള്ള നീരസമാണ് വിമാനത്തിന് അനുമതി നിഷേധിച്ച നടപടിയിലൂടെ പുറത്തുവരുന്നത്. മധ്യസ്ഥ ചര്‍ച്ചയെ പരിഹസിച്ചുകൊണ്ട് ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാനും രംഗത്തെത്തിയിരുന്നു. ശെയ്ഖ് അബ്ദുല്ലയുടെ സൗദിയിലെ സ്വകാര്യ സമ്പത്തുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ചര്‍ച്ചാ വിഷയമെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. ഇത് നിഷേധിച്ചുകൊണ്ട് ശെയ്ഖ് അബ്ദുല്ലയും രംഗത്തെത്തിയിട്ടുണ്ട്.

English summary
Saudi Arabia Airlines Director-General Saleh Al Jasser said that his airline has so far not been granted permission to land in Qatar, despite submitting the application several days ago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X