കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: ഇത്തവണ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ബ്രേസ്‌ലെറ്റ് സുരക്ഷ

  • By Neethu
Google Oneindia Malayalam News

സൗദി: ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഇലക്ട്രോണിക് ബ്രേസ് ലെറ്റ് സംവിധാനമൊരുക്കി സൗദി അറേബ്യ. തീര്‍ത്ഥാടകരുടെ സുരക്ഷയുടെ ഭാഗമായാണ് സൗദി പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.

തലശ്ശേരി: ബാങ്ക് ജീവനക്കാരിയ്ക്ക് അബദ്ധത്തില്‍ വെടിയേറ്റതോ, മനപ്പൂര്‍വ്വം കൊന്നതോ?തലശ്ശേരി: ബാങ്ക് ജീവനക്കാരിയ്ക്ക് അബദ്ധത്തില്‍ വെടിയേറ്റതോ, മനപ്പൂര്‍വ്വം കൊന്നതോ?

ആളുകളെ തിരിച്ചറിയുന്നതിനും അവരുടെ മെഡിക്കല്‍ വിവരങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ എളുപ്പത്തില്‍ അധികൃതര്‍ക്ക് മനസ്സിലാകുന്നതിന് വേണ്ടിയാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

03-1454473598-haj

വെള്ളത്തെ പ്രതിരോധിക്കുന്ന ബ്രേസ്‌ലെറ്റുകള്‍ ജിപിഎസുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. മാത്രമല്ല തീര്‍ത്ഥാടകര്‍ക്ക് പ്രാര്‍ത്ഥനാ സമയവും ഹെല്‍പ്പ് ഡെസ്‌ക് ഗൈഡും ഇതില്‍ ലഭ്യമാകും. വഴിതെറ്റി പോകുന്ന തീര്‍ത്ഥാടകരെ സഹായിക്കാന്‍ എത്തുന്ന സംഘടനകള്‍ക്കും ഈ വിവരങ്ങള്‍ ഉപകാരപ്രദമായി ഉപയോഗിക്കാന്‍ സാധിക്കും.

ഉത്തരാഖണ്ഡില്‍ മേഘസ്‌ഫോടനം: മരണം 30 കവിഞ്ഞു ഉത്തരാഖണ്ഡില്‍ മേഘസ്‌ഫോടനം: മരണം 30 കവിഞ്ഞു

പാസ്‌പോര്‍ട്ട് നമ്പര്‍, വിസ, അഡ്രസ്സ്, ഫോട്ടോ, താമസകേന്ദ്രങ്ങള്‍, സേവന സ്ഥാപനങ്ങളുടെ ഫോണ്‍ നമ്പറുകള്‍ എന്നിങ്ങനെ എല്ലാ വിവരങ്ങളും ഇതില്‍ ലഭ്യാമാകും. കഴിഞ്ഞ വര്‍ഷത്തില്‍ 769 പേരാണ് മക്കയില്‍ തീര്‍ത്ഥാടനത്തിനിടയില്‍ മരിച്ചു. ആയിരക്കണക്കിന് ആളുകള്‍ കൂട്ടം തെറ്റി പോകുന്നുമുണ്ട്. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ എല്ലാ വിവരങ്ങളും അടങ്ങിയ ഇലക്ട്രോണിക് സംവിധാനം ഉപകാരപ്രദമായിരിക്കും.

English summary
Saudi Arabia has announed plans to introduce electronic identification bracelets for all pilgrims heading to Mecca as part of a safety drive.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X