കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി ഭരണകൂടത്തെ വിമര്‍ശിച്ച കിരീടാവകാശികളെ യൂറോപ്പില്‍ നിന്ന് തട്ടിക്കണ്ടുപോയതാര്? അവര്‍ ഇപ്പോള്‍ എവിടെ?

  • By Desk
Google Oneindia Malayalam News

സൗദി ഭരണകൂടത്തിന്റെ വിമര്‍ശകരായ മൂന്ന് രാജകുടുംബാംഗങ്ങളും കിരീടാവകാശികളുമായ യുവാക്കളെ യൂറോപ്പില്‍ രാജ്യങ്ങളില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. സൗദി ഏജന്റുമാരാണ് ഇതിനു പിന്നിലെന്നു വ്യക്തം. സൗദിയില്‍ കൂടുതല്‍ ഭരണപരിഷ്‌കാരങ്ങള്‍ ആവശ്യപ്പെടുകയും രാജകുടുംബത്തിന്റെ അഴിമതികള്‍ക്കെതിരേ പടപൊരുതുകയും ചെയ്തവരെയാണ് അജ്ഞാതരായ സംഘങ്ങള്‍ മൂന്നു രീതിയില്‍ തട്ടിക്കൊണ്ടുപോയത്.


2003 ജൂണ്‍ 12ന് അതിരാവിലെ ജനീവയിലെ കൊട്ടാരത്തിലേക്ക് സുല്‍ത്താന്‍ ബിന്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസിനെ പ്രാതലിനായി ക്ഷണിച്ചതായിരുന്നു. അമ്മാവനും മുന്‍ സൗദി ഭരണാധികാരിയുമായ ഫഹദ് രാജാവിന്റെതായിരുന്നു കൊട്ടാരം. ക്ഷണിച്ചതോ, ഫഹദ് രാജാവിന്റെ മകന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍. സൗദിയിലേക്ക് തിരിച്ചുപോകാം, പ്രശ്‌നങ്ങളൊക്കെ പറഞ്ഞുതീര്‍ക്കാം- അതായിരുന്നു ഓഫര്‍. പക്ഷെ സുല്‍ത്താന്‍ വഴങ്ങിയില്ല. ഒരു ഫോണ്‍ ചെയ്യട്ടെ എന്നു പറഞ്ഞ് അബ്ദുല്‍ അസീസ് മുറിക്ക് പുറത്തേക്ക്. പിന്നെ കണ്ടത് മുഖംമൂടി ധാരികളായ കുറേപേര്‍ മുറിയിലേക്ക് ഇരച്ചുകയറുന്നതാണ്. ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷം ബലമായി പിടിച്ച് കഴുത്തില്‍ വിഷം കുത്തിയിറക്കി. ബോധം പോയ സുല്‍ത്താനെ നേരത്തേ ജനീവ എയര്‍പോര്‍ട്ടില്‍ ഒരുക്കിനിര്‍ത്തിയ വിമാനത്തില്‍ നേരേ റിയാദിലേക്ക്. പിന്നീട് കുറേകാലത്തേക്ക് സുല്‍ത്താനെക്കുറിച്ച് ഒരു വിവരവുമില്ല. വിഷം ഉള്ളില്‍ ചെന്നതിന്റെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുമായി ജയിലിലും വീട്ടുതടങ്കലിലുമായി കഴിഞ്ഞുകൂടുകയാണദ്ദേഹം.

saudiarabia

സൗദി പോലിസിലെ മേജറായിരുന്നു തുര്‍ക്കി ബിന്‍ ബന്തര്‍ രാജകുമാരന്‍. രാജകുടുംബത്തിന്റെ സംരക്ഷണം അദ്ദേഹത്തിന്റെ കൈയില്‍ ഭദ്രം. എന്നാല്‍ സ്വത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ കുടുംബവുമായി തെറ്റി ജയിലിലായി. ജയില്‍ മോചിതനായ തുര്‍ക്കി നേരെ പാരിസില്‍ അഭയം തേടി. 2012ല്‍ സൗദി ഭരണകൂടത്തെ വിമര്‍ശിച്ചും ഭരണപരിഷ്‌ക്കാരങ്ങള്‍ വേണമെന്നാവശ്യപ്പെട്ടും യുട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെ വീണ്ടും നോട്ടപ്പുള്ളിയായി.

സൗദി ആഭ്യന്തര സഹമന്ത്രി അഹ്മദ് സാലിം ഒരിക്കല്‍ ഫോണില്‍ വിളിച്ച് തിരികെ പോവാന്‍ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചില്ലെന്നു മാത്രമല്ല, ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് തുര്‍ക്കി ഓണ്‍ലൈനില്‍ പോസ്റ്റും ചെയ്തു. സുല്‍ത്താനെ പോലെ തന്നെയും പൊക്കുമെന്ന് സംഭാഷണത്തിനിടെ പറയുന്നുണ്ടായിരുന്നു.

2015നു ശേഷം തുര്‍ക്കിയെക്കുറിച്ച് ഒരു വിവരവുമില്ല. പിന്നീട് ഒരു സുഹൃത്തിന് ലഭിച്ച വിവരം, മൊറോക്കോ യാത്ര കഴിഞ്ഞ് ഫ്രാന്‍സിലേക്ക് മടങ്ങാനിരിക്കെ, തുര്‍ക്കിയെ പൊക്കിയെന്നാണ്.


കൗമാരക്കാരനായ സൗദ് ബിന്‍ സൈഫ് അല്‍ നസറിന് യൂറോപ്പിലെ കാസിനോകളോടും ആഢംബര ഹോട്ടലുകളോടുമാണ് കമ്പം. പക്ഷെ, 2014 ല്‍ സൗദി രാജഭരണത്തിനെതിരേ പ്രതികരിച്ചു തുടങ്ങി ഈ കൊച്ചു രാജകുമാരന്‍. ഈജിപ്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുര്‍സി ഭരണകൂടത്തെ അട്ടിമറിക്കാന്‍ സൗദി നല്‍കിയ സഹായത്തെ വിമര്‍ശിച്ച് 2015ല്‍ രംഗത്തെത്തി. സൗദിഭരണകൂടത്തെ അട്ടിമറക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുക കൂടി ചെയ്തു അദ്ദേഹം. അതോടെ സൗദിന്റെ കാര്യത്തിലും തീരുമാനമായി.

സംഭവിച്ചതിങ്ങനെ. ആ സമയത്ത് മിലാനില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് മേഖലയില്‍ ബ്രാഞ്ച് തുടങ്ങാന്‍ താല്‍പര്യമുള്ള ഒരു ഇറ്റാലിയന്‍ കമ്പനിയുമായി ബിസിനസ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് റോമിലേക്ക് വിമാനം കയറിയതായിരുന്നു അദ്ദേഹം. സ്വകാര്യ വിമാനം ചെന്നിറങ്ങിയത് റിയാദില്‍ സുരക്ഷാ സൈനികരുടെ വലയത്തിലേക്ക്. ബിസിനസ് യാത്രയൊക്കെ സൗദി രഹസ്യാന്വേഷണ വിഭാഗമൊരുക്കിയ ഒരു കെണിയായിരുന്നു. ഇപ്പോള്‍ ഭൂഗര്‍ഭ ജയിലിലാണത്രെ ഈ ചെറുപ്പക്കാരന്‍.


2013ല്‍ ജര്‍മനിയിലേക്ക് മുങ്ങിയ ഖാലിദ് ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ തന്റെ ഊഴവും കാത്ത് കഴിയുകയാണിപ്പോള്‍. സൗദി രാജകുടുംബത്തിന്റെ നിശിത വിമര്‍ശകനാണ് ഈ യുവാവ്. തന്നെയും കെണിയില്‍പ്പെടുത്തി റിയാദിലേക്ക് കൊണ്ടുപോവുന്ന ഒരു ദിവസം വരുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. യൂറോപ്പില്‍ ഞങ്ങള്‍ ഭരണകൂട വിമര്‍ശകരായ നാല് കിരീടാവകാശികളുണ്ടായിരുന്നു. അതില്‍ മൂന്നു പേരെ അവര്‍ തടവിലാക്കി. എന്നെയും തേടി അവരെത്തും എന്നുറപ്പാണ്. വളരെ ശ്രദ്ധയോടെയാണ് ഞാനിവിടെ കഴിയുന്നത്. എന്റെ സ്വാതന്ത്ര്യത്തിന്റെ വിലയാണത്- അദ്ദേഹം പറയുന്നു.

English summary
In the last two years, three Saudi princes living in Europe have disappeared. All were critical of the Saudi government - and there is evidence that all were abducted and flown back to Saudi Arabia… where nothing further has been heard from them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X