കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ നഴ്‌സിങ് മേഖലയിലും നിതാഖത്...? മലയാളികള്‍ വന്‍ പ്രതിസന്ധിയിലേയ്ക്ക്

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിതാഖത് നടപ്പിലാക്കിയപ്പോള്‍ ഏറ്റവും അധികം ബാധിച്ചത് മലയാളികളെ ആയിരുന്നു. ആയിരക്കണക്കിന് പേരാണ് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് തിരിച്ചെത്തിയത്.

ഇപ്പോഴിതാ നഴ്‌സിങ് മേഖലയിലും സൗദി അറേബ്യ നിതാഖത് നടപ്പിലാക്കുകയാണെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ആയിരക്കണക്കിന് മലയാളി നഴ്‌സുമാരാണ് നിലവില്‍ സൗദി അറേബ്യയിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്നത്.

കൃത്യമായ ഒരു സമയപരിധി നഴ്‌സിങ് രംഗത്തെ നിതാഖത്തിന്റെ കാര്യത്തില്‍ അധികൃതര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മലയാളികള്‍ ആശങ്കയിലാണ്. ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വദേശികളുടെ നിയമനങ്ങളുടെ തോത് അധികൃതര്‍ കൂട്ടിക്കഴിഞ്ഞു.

നിതാഖത്

നിതാഖത്

സ്വദേശി വത്കരണം വ്യാപകമാക്കാനുള്ള നടപടികളാണ് സൗദി അറേബ്യ സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായ നടപടികളില്‍ ആയിരക്കണക്കിന് വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു.

നഴ്‌സിങ്

നഴ്‌സിങ്

എന്നാല്‍ നഴ്‌സിങ്ങ് മേഖലയെ നിതാഖത് ഭീതി തീരെ ബാധിച്ചിരുന്നില്ല. ഇപ്പോഴും ഒട്ടേറെ നഴ്‌സിങ് ബിരുദ ധാരികള്‍ സൗദിയില്‍ ജോലിയ്ക്ക് പോകുന്നുണ്ട്.

മതം

മതം

മതപരമായ നിബന്ധനകളായിരുന്നു സ്വദേശി വനിതകളെ നഴ്‌സിങ് രംഗത്ത് നിന്ന് വിലക്കിയിരുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് സൗദിയില്‍ വലിയ ഡിമാന്റ് ആയിരുന്നു.

കഥമാറി

കഥമാറി

എന്നാല്‍ നിതാഖത്തിന്റെ ഭാഗമായി നഴ്‌സിങ് രംഗത്തും ചില നിയന്ത്രങ്ങള്‍ സൗദി അധികൃതര്‍ കൊണ്ടുവന്നു കഴിഞ്ഞു.

പരിശീലനം

പരിശീലനം

സൗദി വനിതകള്‍ക്ക് നഴ്‌സിങ് രംഗത്ത് പ്രത്യേക പരിശീലനം ഇപ്പോള്‍ നല്‍കി വരുന്നുണ്ട്. ഇവരുടെ എണ്ണം കൂടി വരുന്നതിനനുസരിച്ച് മറ്റ് രാജ്യക്കാരുടെ തൊഴില്‍ സാധ്യത മങ്ങും.

 സ്വദേശി നിയമനങ്ങള്‍

സ്വദേശി നിയമനങ്ങള്‍

പരിശീലനം ലഭിച്ച സ്വദേശി വനിതകളെ ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമിച്ചുതുടങ്ങിയിട്ടുണ്ട്.

വിദേശികളെ കുറയ്ക്കണം

വിദേശികളെ കുറയ്ക്കണം

സൗദിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശി നഴ്‌സുമാരുടെ എണ്ണം കുറച്ചുകൊണ്ടുവരണം എന്നാണ് ആരോഗ്യമന്ത്രാലയം നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

സ്വകാര്യ ആശുപത്രികള്‍

സ്വകാര്യ ആശുപത്രികള്‍

തുടക്കത്തില്‍ സ്വകാര്യ ആശുപത്രികളെ ഇത് കാര്യമായി ബാധിയ്ക്കില്ല. എന്നാല്‍ ഘട്ടം ഘട്ടമായി സ്വകാര്യ മേഖലയിലും സ്വദേശികളുടെ നിയമനം കൂട്ടിക്കൊണ്ടുവരാനാണ് പദ്ധതി.

സമയം നിശ്ചയിച്ചിട്ടില്ല

സമയം നിശ്ചയിച്ചിട്ടില്ല

നഴ്‌സിങ് മേഖലയില്‍ നിതാഖത്ത് നടപ്പിലാക്കുന്നതിന് പ്രത്യേക സമയപരിധി ഇതുവരെ അധികൃതര്‍ നിശ്ചയിച്ചിട്ടില്ല എന്നത് മാത്രമാണ് ആശ്വാസം. പക്ഷേ അത് എത്ര നാള്‍ നീണ്ട് നില്‍ക്കും എന്ന് പറയാന്‍ കഴിയില്ല.

നഴ്‌സിങ് മേഖല

നഴ്‌സിങ് മേഖല

മിഡില്‍ ഈസ്റ്റിലെ പല രാജ്യങ്ങളും ഇപ്പോള്‍ ആഭ്യന്തര സംഘര്‍ഷത്തിലാണ്. സിറിയ, ലിബിയ, യെമന്‍ ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മലയാളി നഴ്‌സുമാര്‍ വ്യാപകമായി തിരിച്ചുപോന്നുകൊണ്ടിരിയ്ക്കുകയാണ്.

 കേരളത്തെ ബാധിയ്ക്കും

കേരളത്തെ ബാധിയ്ക്കും

നഴ്‌സിങ് മേഖലയില്‍ സൗദി അറേബ്യ നിതാഖത് നടപ്പിലാക്കിയാല്‍ അത് ഏറ്റവും അധികം ബാധിയ്ക്കുക കേരളത്തെ ആയിരിക്കും.

English summary
Saudi Arabia to implement Nitaqat in Nursing sector too- Report. As hundreds of Keralites are working in Saudi Nursing Sector, it will affect the state crucially.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X