കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിക്കെതിരേ യു.എന്‍; 2016 സൗദി സഖ്യം യമനില്‍ വധിച്ചത് 349 കുട്ടികളെ

2016 സൗദി സഖ്യം യമനില്‍ വധിച്ചത് 349 കുട്ടികളെ

  • By Desk
Google Oneindia Malayalam News

റിയാദ് : കഴിഞ്ഞ വര്‍ഷം യമനില്‍ കുട്ടികള്‍ കൊല്ലപ്പെട്ടതിന്റെ പകുതിയിലേറെയും സൗദി അറേബ്യ നേതൃത്വം നല്‍കുന്ന സൈനിക സഖ്യത്തിന്റെ ആക്രമണത്തിലാണെന്ന് യു.എന്‍ കരട് റിപ്പോര്‍ട്ട്. കുട്ടികളും സായുധസംഘര്‍ഷങ്ങളും എന്ന വിഷയത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് യു.എന്‍ സൗദിക്കെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നത്.

ഒരു വര്‍ഷത്തിനിടയില്‍ 349 കുട്ടികള്‍ മരിക്കുകയും 333 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യാനിടയായത് സൗദി സഖ്്യത്തിന്റെ ആക്രണങ്ങളിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്‌കൂളിനും ആശുപത്രികള്‍ക്കുമെതിരേ നടക്കുന്ന ആക്രമങ്ങളുടെ മുക്കാല്‍ ഭാഗവും സൗദി സഖ്യസേനയുടെ നേതൃത്വത്തിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇറാന്റെ സഹായത്തോടെ പോരാടുന്ന ഹൂത്തികള്‍ക്കെതിരേ യുദ്ധം ചെയ്യാന്‍ 2015ലാണ് സൗദി യമനിലേക്ക് സഖ്യസേനയെ അയക്കുന്നത്. റിപ്പോര്‍ട്ട് യു.എന്‍ സെക്രട്ടറി ജനറല്‍ അംഗീകരിക്കുന്നതോടെ ബാലാവകാശത്തിന്റെ കാര്യത്തില്‍ കരിമ്പട്ടികയിലായിരിക്കും സൗദിയുടെ സ്ഥാനം.

blood-19-1503111669.jpg -Properties

കഴിഞ്ഞ വര്‍ഷവും യു.എന്‍ ഇക്കാര്യത്തില്‍ സൗദിക്കെതിരേ വിമര്‍ശനമുന്നയിച്ചിരുന്നുവെങ്കിലും സമ്മര്‍ദ്ദം ചെലുത്തി സൗദി അത് പിന്‍വലിപ്പിക്കുകയായിരുന്നു.
English summary
Saudi-led military coalition, United Nations report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X