കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി കമ്പനി 1300 ഓളം തൊഴിലാളികളെ പിരിച്ചുവിട്ടു!!!

Google Oneindia Malayalam News

റിയാദ്: കഴിഞ്ഞ ഏതാനും മാസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന സൗദിയിലെ ഓജര്‍ കമ്പനിയാണ് തങ്ങള്‍ക്കു വേണ്ടി കരാര്‍ ജോലിയില്‍ ഏര്‍പ്പെട്ട 1300 ഓളം കരാര്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ കരാര്‍ ജോലി തുടരുന്ന മദീനയിലെ കിങ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിങ് കോംപ്ലക്‌സിലെ ജീവനക്കാരെയാണ് നടത്തിപ്പുകാരായ സൗദി ഓജര്‍ കമ്പനി ആദ്യഘട്ടത്തില്‍ പിരിച്ചുവിട്ടത്.

തൊഴില്‍ നിയമലംഘനങ്ങളുടെ പേരില്‍ നടത്തിപ്പുകരാറില്‍ നിന്നു സൗദി സര്‍ക്കാര്‍ കമ്പനിയെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് നടപടി. കമ്പനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്ത വന്ന സാഹചര്യത്തിലാണ് സൗദി സര്‍ക്കാര്‍ കമ്പനിയുമായി ബന്ധപ്പെട്ട കരാറുകള്‍ റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്.

saudi-map

മാസങ്ങളായി ശമ്പളം മുടങ്ങിയിരുന്ന ജീവനക്കാര്‍ക്ക് അപ്രതീക്ഷിതമായി പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചതോടെ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണുള്ളത്. സപ്തംബര്‍ മൂന്നു മുതല്‍ പിരിച്ചുവിടല്‍ നടപടി പ്രാബല്യത്തിലായെന്നാണ് നോട്ടീസില്‍ പറയുന്നത്.

English summary
Saudi company sacks about 1300 labours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X