കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി കുടുംബങ്ങള്‍ക്ക് മദീന പോലീസിന്റെ മുന്നറിയിപ്പ്

സൗദി കുടുംബങ്ങള്‍ക്ക് മദീന പോലീസിന്റെ മുന്നറിയിപ്പ്. 63 അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്.

  • By Akhila
Google Oneindia Malayalam News

റിയാദ്; സൗദി കുടുംബങ്ങള്‍ക്ക് മദീന പോലീസിന്റെ മുന്നറിയിപ്പ്. 63 അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്. സൗദി കുടുംബങ്ങളില്‍ ജോലി ചെയ്തിരുന്നവരില്‍ അധികവും ആഫ്രിക്കന്‍ വംശജരായ സ്ത്രീകളും പുരുഷന്മാരുമാണ്. മദീന പോലീസ് പ്രതിനിധിയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

മദീന പോലീസ് നടത്തിയ റെയ്ഡിലാണ് അനധികൃതമായി ജോലി ചെയ്തിരുന്നവരെ പിടികൂടിയത്. സൗദി കുടുംബാംഗങ്ങളുടെ ആരോഗ്യ സംരക്ഷണം, മറ്റ് സുരക്ഷ എന്നിവയ്ക്ക് വേണ്ടിയാണ് പ്രവാസികളെ വെച്ച് ചെയ്യിക്കുന്നതെന്ന് മദീന ജില്ലാ പോലീസ് മേജര്‍ ജനറല്‍ അബ്ദുല്‍ ഹാദി അല്‍-ശഹ്‌റാനി പറഞ്ഞു.

saudia-arabia

റെസിഡന്റ് പെര്‍മിറ്റാല്ലാതെ ജോലി ചെയ്യുന്നവരും വിവിധ സ്‌പോണ്‍സേഴ്‌സിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരുമാണ് അറസ്റ്റിലായവരില്‍ അധിക പേരും. പ്രാദേശിക നിയന്ത്രണങ്ങള്‍ നിലനിര്‍ത്തി ഗവണ്‍മെന്റ് ഏജന്‍സികളുടെ സഹകരണത്തോടെയാണ് മദീന പോലീസ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായവരില്‍ പ്രത്യേക അന്വേഷണം നടത്തി ജയിലിലടയ്ക്കുകെയും ബാക്കിയുള്ളവരെ നാട് കടത്തുകെയും ചെയ്യും.

രാജ്യത്ത് കുറ്റകൃത്യങ്ങള്‍ നടക്കുന്നത് അനധികൃതമായി താമസിക്കുന്നവരിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനധികൃതമായ തൊഴിലാളികളുടെ ഒഴുക്ക് രാജ്യത്തെ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. മോഷണം, മന്ത്രവാദം, മദ്യ വില്‍പ്പന തുടങ്ങിയ അനധികൃത തൊഴിലാളികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ പതിവായ പരിശോധനയിലൂടെ പിടികൂടുമെന്നും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തൊളിലാളികളെ റിക്രൂട്ട്‌മെന്റ് ചെലവ് കുറയ്ക്കാനായി പാരിതോഷികം നല്‍കാറുണ്ട്. സൗദി സ്‌പോണ്‍സര്‍ ഒരു തൊഴിലാളികളെ കൊണ്ടുവരാന്‍ 15,000 റിയാലാണ് ഏറ്റവും കുറഞ്ഞത് നല്‍കുന്നത്.

English summary
Saudi families reminded against hiring maids illegally after dozens arrested in crackdown.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X