കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: മുഹമ്മദ് ബിന്‍ നായിഫിനെ പുറത്താക്കി, മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദി കിരീടാവകാശി, പിന്നിൽ!!

മുഹമ്മദ് ബിന്‍ സല്‍മാന്‍ പുതിയ സൗദി കിരീടാവകാശി

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിനെ പ്രഖ്യാപിച്ചു. നിലവിലെ സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫിനെ ഈ സ്ഥാനത്തുനിന്ന് നീക്കിയാണ് സൽമാൻ രാജാവ് രണ്ടാം കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനെ നിയമിച്ചിട്ടുള്ളത്. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.

കിരീടാവകാശിയെ കണ്ടെത്താനുള്ള 34 അംഗ സമിതിയില്‍ 31 പേരും മുഹമ്മദ് ബിൻ സൽമാന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് സൗദി പ്രസ് ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നത്. സെപ്തര്‍ ഒന്നിന് മക്കയിലാണ് സ്ഥാനമേറ്റെടുക്കുന്ന ചടങ്ങ് നടക്കുക. നിലവിൽ സൗദി പ്രതിരോധമന്ത്രിയാണ് മുഹമ്മദ് ബിൻ സൽമാൻ. ഇതിന് പുറമേ അബ്ദുള്‍ ബിൻ മുഹമ്മദ് സഊദ് ബിന്‍ നായിഫിനെ ആഭ്യന്തര മന്ത്രിയായും അഹ്മദ് ബിന്‍ മുഹമ്മദ് അൻസാലിമിനെ ആഭ്യന്തര സഹമന്ത്രിയുമായി നിയമിച്ചുവെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.

റിയാദിലെ മലയാളികളുടെ വ്യാപാരസമുച്ചയത്തില്‍ വന്‍ തീപിടുത്തം...!! കത്തി നശിച്ചത് ജീവിത സമ്പാദ്യം..!റിയാദിലെ മലയാളികളുടെ വ്യാപാരസമുച്ചയത്തില്‍ വന്‍ തീപിടുത്തം...!! കത്തി നശിച്ചത് ജീവിത സമ്പാദ്യം..!

 photo-2017-06-21-11-30-23-21-1498026014.jpg -Properties Alignment

ബ്രസ്സൽസിൽ സ്ഫോടനം: അക്രമിയെ പോലീസ് വധിച്ചു, പിന്നില്‍ ഭീകരസംഘടനകൾ!!ബ്രസ്സൽസിൽ സ്ഫോടനം: അക്രമിയെ പോലീസ് വധിച്ചു, പിന്നില്‍ ഭീകരസംഘടനകൾ!!

ഭീകരസംഘടനയായ അൽ ഖ്വയ്ദയ്ക്കെതിരെയുള്ള പോരാട്ടങ്ങളുടെ പേരില്‍ പാശ്ചാത്യ ലോകത്ത് ഏറെ അറിയപ്പെടുന്ന ഭരണാധികാരിയാണ് മുഹമ്മദ് ബിന്‍ നായിഫ്. 81കാരനായ സല്‍മാൻ രാജാവിന്‍റെ പിൻഗാമിയായാണ് മുഹമ്മദ് ബിന്‍ സൽമാൻ നിയമിതനാവുന്നത്.

English summary
Saudi King Salman on Wednesday named his son Mohammed bin Salman as crown prince, completing a gradual removal of powers from the previous prince Mohammed bin Nayef, 57, who has been fired.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X