കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു.എ.ഇ ക്ക് പിന്നാലെ സൗദിയും ആഗോള നിക്ഷേപകരെ ക്ഷണിക്കുന്നു

Google Oneindia Malayalam News

റിയാദ്: സൗദിയിൽ മുതൽ മുടക്കാനുള്ള സുവർണ്ണാവസരം പ്രയോജനപ്പെടുത്താൻ ആഗോള നിക്ഷേപകരെ സൗദി അറേബ്യ വീണ്ടും സ്വാഗതം ചെയ്തു.

നിർദ്ദിഷ്ട്ട നിക്ഷേപക പദ്ധതികൾ പ്രകാരം വിവിധ മേഖലകളിൽ മുതൽ മുടക്കുന്നവർക്ക് ഏറ്റവും അനുകൂലമായ സാന്പത്തിക ചുറ്റുപാടാണു സൗദിയിലുള്ളതെന്നും നിക്ഷേപകർക്ക് രാജ്യത്ത് പിന്തുണ വർധിച്ച് വരികയാണെന്നും സൗദി ജനറൽ ഇൻ-വെസ്റ്റ്മെന്റ് അതോറിറ്റി തലവൻ സൗദ് ബിൻ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ പ്രസ്താവിച്ചു. ദുബായിൽ നടന്ന നിക്ഷേപക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Prince Faisal

ചുരുങ്ങിയ കാലം കൊണ്ട് അറബ് രാഷ്ട്രങ്ങൾ ലോക ഭൂപടത്തിൽ തങ്ങളുടേതായ നേട്ടങ്ങൾ അടയാളപ്പെടുത്തുന്നതിൽ വിജയിച്ചിട്ടുണ്ടെന്നും അതു കൊണ്ട് തന്നെ അറേബ്യൻ മണ്ണ് ലോകത്തെ ഏറ്റവും വലിയ നിക്ഷേപക സൗഹൃദ ഭൂമിയാക്കാൻ നമ്മൾ പരിശ്രമിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സൗദിയെ നിക്ഷേപകർക്ക് കൂടുതൽ ആകർഷണീയമാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തുകയാണെന്നും അതിന്റെ ഭാഗമായാണു ഓഹരി വിപണിയിലും മറ്റു വൻകിട ബിസിനസുകളിലും മറ്റും വിദേശ നിക്ഷേപം അനുവദിച്ചതെന്നും രാജകുമാരൻ വ്യക്തമാക്കി.

English summary
Saudi Arabia has undertaken several initiatives to attract foreign capital outside of its oil and gas sector, the deputy governor of the kingdom's investment authority said Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X