കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപരോധം: ഖത്തറിനെ അപകീര്‍ത്തിപ്പെടുത്താന്‍ അമേരിക്കന്‍ പരസ്യ കമ്പനിക്ക് സൗദി 1.5 ലക്ഷം ഡോളര്‍ നല്‍കി!

ഖത്തറിനെ അപകീര്‍ത്തിപ്പെടുത്താന്‍ അമേരിക്കന്‍ പരസ്യ കമ്പനിക്ക് സൗദി 1.5 ലക്ഷം ഡോളര്‍ നല്‍കിയെന്ന് ആരോപണം.

  • By Desk
Google Oneindia Malayalam News

ദോഹ : അറബ് നാടുകള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് പിന്തുണയാര്‍ജിക്കുന്നതിനും ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ ഖത്തറിനെ പരമാവധി അപകീര്‍ത്തിപ്പെടുത്തുന്നതിനുമായി സൗദി ഭരണകൂടം അമേരിക്കന്‍ പരസ്യക്കമ്പനിയുമായി കരാര്‍ ഒപ്പിട്ടതായി വെളിപ്പെടുത്തല്‍. അമേരിക്കയിലെ പ്രമുഖ ലോബിയിംഗ് സ്ഥാപനമായ പൊഡെസ്റ്റ ഗ്രൂപ്പിനാണ് സൗദി അമേരിക്കന്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി മൂന്നു മാസത്തെ കരാര്‍ നല്‍കിയിരിക്കുന്നത്. ഒന്നര ലക്ഷം ഡോളറാണ് കരാര്‍ തുക.

ഖത്തറിനെതിരേ സൗദിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് കൂടുതല്‍ പിന്തുണയാര്‍ജ്ജിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഭീകരവാദത്തിന് ഖത്തര്‍ പിന്തുണയും പണവും നല്‍കുന്നുവെന്ന ആരോപണത്തിന് പിന്തുണയാര്‍ജിക്കുക, ഖത്തര്‍ ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിക്കണമെന്ന യു.എസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന പരമാവധി പ്രയോജനപ്പെടുത്തുക, മധ്യപൗരസ്ത്യ ദേശത്തെ സുപ്രധാന ശക്തിയായി സൗദിയെ ഉയര്‍ത്തിക്കാട്ടുക തുടങ്ങിയ ജോലികളാണ് കമ്പനിക്ക് നല്‍കിയിരിക്കുന്നത്.

qatar-map-18-1


അമേരിക്കന്‍ നയരൂപീകരണ കേന്ദ്രങ്ങള്‍, മാധ്യമങ്ങള്‍, ബുദ്ധിജീവികള്‍, ബിസിനസ് നേതാക്കള്‍ തുടങ്ങിയവരിലാണ് ഈ സന്ദേശമെത്തിക്കേണ്ടത്. ഇതിനായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ ആകര്‍ഷണീയമായ പരസ്യങ്ങളും റിപ്പോര്‍ട്ടുകളും നല്‍കും. സപ്തംബറില്‍ നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് ഇത്തരം ഖത്തര്‍ വിരുദ്ധ പ്രചാരണങ്ങള്‍ ശക്തിപ്പെടുത്താനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.

English summary
saudis use podesta to slam qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X